പൊമ്പിളൈ ഒരുമൈ രാപകല്‍ സമരം തുടങ്ങി
Sunday, October 4, 2015 12:00 AM IST
മൂന്നാര്‍: മൂന്നാറില്‍ ഐക്യട്രേഡ് യൂണിയന്‍ സമരം ആറു ദിവസവും പൊമ്പിളൈ ഒരുമൈ സമരം നാലു ദിവസവും പിന്നിട്ടതോടെ മൂന്നാറിലെ തൊഴിലാളികള്‍ ശാരീരികവുമായും സാമ്പത്തികമായും തളര്‍ന്നു.

പൊതുവേ ഇന്നലെ ഇരു വിഭാഗത്തും മുന്‍ ദിവസങ്ങളെ അപേക്ഷിച്ചു കുറഞ്ഞ അണികള്‍ മാത്രമേ പന്തലിലെത്തിക്കാന്‍ കഴിഞ്ഞുള്ളു. സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ പൊമ്പിളൈ ഒരുമൈയ്ക്കു പൊതുജനങ്ങളില്‍ നിന്നും വന്‍ പിന്തുണയാണു ലഭിച്ചിരുന്നതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ പിന്തുണയുടെ ബലം കുറഞ്ഞതായാണ് അനുഭവപ്പെടുന്നത്. ട്രേഡ് യൂണിയന്‍ സമരം കൂടിയായതോടെ സമരത്തിനു രണ്ടു മുഖമായി. എവിടേക്ക് പോകണമെന്ന തീരുമാനത്തിലെത്താനാകാതെ തൊഴിലാളികള്‍ സമ്മര്‍ദത്തിലുമായി. ഇതിനിടയ്ക്ക് പൊമ്പിളൈ ഒരുമൈ സമരക്കാര്‍ രാപകല്‍ നിരാഹാര സമരം ആരംഭിച്ചു. പോസ്റ് ഓഫീസിനു സമീപമുള്ള സമരപ്പന്തലില്‍ തന്നെയാണു സമരം ആരംഭിച്ചിട്ടുള്ളത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.