ഡോ. ടി.കെ. ജയകുമാറിന് പുരസ്കാരം
ഡോ. ടി.കെ. ജയകുമാറിന് പുരസ്കാരം
Sunday, October 4, 2015 12:57 AM IST
കോട്ടയം: അഡ്വ. എന്‍. ഗോ വിന്ദമേനോന്‍ സ്മാരകപുരസ്കാരം കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്. സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയതടക്കമുള്ള നേട്ടങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡെന്ന് എന്‍.ഗോവിന്ദമേനോന്‍ ട്രസ്റ് ഭാരവാഹികള്‍ അറിയിച്ചു.

എന്‍എസ്എസ് പ്രസിഡന്റും കോട്ടയത്തെ പ്രശസ്ത അഭിഭാഷകനുമായിരുന്ന എന്‍. ഗോവിന്ദമേനോന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് 25,000 രൂപയും പ്രശസ്തപത്രവും അടങ്ങിയതാണ്. 11നു വൈകുന്നേരം മൂന്നിനു കോട്ടയം എന്‍എസ്എസ് യൂണിയന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും. പത്രസമ്മേളനത്തില്‍ ട്രസ്റ് സെക്രട്ടറി അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍, പി. ബാലകൃഷ്ണപിള്ള, അഡ്വ. കെ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.