ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധം
Sunday, October 4, 2015 12:58 AM IST
തിരുവനന്തപുരം: 2015ലെ എംബിബിഎസ്/ബിഎഡിഎസ് കോഴ്സുകള്‍ ഒഴികെയുള്ള മെഡിക്കല്‍ /അനുബന്ധ കോഴ്സുകളിലേക്കുള്ള നാലാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമം തുടങ്ങി.

മെഡിക്കല്‍ /അനുബന്ധ കോഴ്സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ നാലാംഘട്ട അലോട്ട്മെന്റിലേക്കു പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ംംം.രലലസലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ അവരവരുടെ ഹോംപേജില്‍ ലഭ്യമാക്കിയിട്ടുള്ള ഇീിളശൃാ ബട്ടണ്‍ ക്ളിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന ഓപ്ഷന്‍ പുനഃക്രമീകരണം. റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോളജ്/കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകള്‍ നല്‍കാനുള്ള സൌകര്യം എന്നിവ ആറിന് ഉച്ചകഴിഞ്ഞു മൂന്നുവരെ ലഭ്യമാകും. ആറിന് ഉച്ചകഴിഞ്ഞു മൂന്നുവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ ഏഴിനു വൈകുന്നേരം മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്കുള്ള നാലാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. നാലാംഘട്ട അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക എട്ടുമുതല്‍ 13 വരെ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തെരഞ്ഞെടുത്ത ശാഖകളൊന്നില്‍ ഒടുക്കണം. എസ്ബിടി ശാഖകളുടെ ലിസ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. ഫീസ്/ബാക്കിതുക അടച്ചതിനു ശേഷം വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളജില്‍ 13ന് വൈകുന്നേരം അഞ്ചിനു മുന്‍പായി പ്രവേശനം നേടണം.


മേല്‍പ്പറഞ്ഞ വെബ്സൈറ്റിലൂടെ നിശ്ചിത സമയത്തിനകം ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ ഒരു കാരണവശാലും മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്കുള്ള നാലാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല.

ഇവരുടെ മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള ഹയര്‍ ഓപ്ഷനുകള്‍ ഭാവിയിലുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റുകള്‍ക്കും പരിഗണിക്കില്ല. എന്നാല്‍, ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരുടെ നിലവിലുളള ഓണ്‍ലൈന്‍ അലോട്ട്മെന്റ നിലനില്‍ക്കും.

ആയൂര്‍വേദ- സര്‍ക്കാര്‍ എയ്ഡഡ് ആയുര്‍വേദ മെഡിക്കല്‍ കോളജുകളില്‍ 12,000 രൂപയായിരിക്കും ഫീസ്. സ്വകാര്യ സ്വാശ്രയ ആയൂര്‍വേദ മെഡിക്കല്‍കോളജുകളില്‍ 50 ശതമാനം സര്‍ക്കാര്‍ സീറ്റും ബാക്കി 65,000 രൂപയുമായിരിക്കും ഫീസ്. സ്വകാര്യ സ്വാശ്രയ സിദ്ധ മെഡിക്കല്‍ കോളജില്‍ 50 ശതമാനം സര്‍ക്കാര്‍ സീറ്റും ബാക്കി 65,000 രൂപയുമായിരിക്കും ഫീസ് നിരക്ക്.

അലോട്ട്മെന്റ് ലഭിക്കുന്ന എസ്്സി/എസ്ടി /ഒഇസി എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളും സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളും 100 രൂപ അടച്ച് അലോട്ട്മെന്റ് അംഗീകരിക്കുന്നു എന്ന് ഉറപ്പാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പരുകളായ 0471 2339101, 2339102, 2339103, 2339104 എന്നിവയില്‍ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.