സമര്‍പ്പിതര്‍ക്കു പഠനശിബിരം
Sunday, October 4, 2015 12:59 AM IST
കൊച്ചി: പിഒസിയിലെ പാസ്ററല്‍ ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ സമര്‍പ്പിതരുടെ പഠനശിബിരം കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്തു. സമര്‍പ്പിതര്‍ കരുണയുടെ പ്രതിരൂപങ്ങളാകണമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് പാപ്പാ സമര്‍പ്പിതവര്‍ഷത്തില്‍ തന്നെ കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചു സമര്‍പ്പിതരുടെ മുഖം കരുണ നിറഞ്ഞതാകണം എന്ന് ഓര്‍മിപ്പിക്കുന്നു.


ഫ്രാന്‍സിസ് പാപ്പായുടെ ജീവിതവും സംസാരവും ഇടപെടലുകളും ദൈവകരുണയുടെ പ്രകാശനമാണ്. സമര്‍പ്പിതര്‍ക്കു പൂര്‍ണമായി ക്ഷമിക്കാനും സ്നേഹിക്കാനും കഴിയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, ഫാ.ഷിബു സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.