എന്‍ജി. വിദ്യാര്‍ഥികള്‍ക്കു പരിശീലനത്തിന് ഈസ്റേണ്‍ ഗുരുകുല്‍
Sunday, October 4, 2015 1:01 AM IST
കൊച്ചി: കേരളത്തിലെ എന്‍ജിനിയറിംഗ് കോളജുകളില്‍നിന്നു ബിരുദം നേടുന്നവരെ തൊഴിലെടുക്കാന്‍ പ്രാപ്തരാക്കുന്നതിനായി ഈസ്റേണ്‍ ഗ്രൂപ്പിന്റെ സൌജന്യ നൈപുണ്യ പരിശീലന സംരംഭം. വിവിധ ബിസിനസ് മേഖലകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ഈസ്റേണിന്റെ കീഴിലുള്ള സിഎസ്ആര്‍ പരിപാടികളുടെ ഭാഗമായി എംഇ മീരാന്‍ ഫൌണ്േടഷനാണ് ഈസ്റേണ്‍ ഗുരുകുല്‍ എന്ന പേരില്‍ എന്‍ജിനിയറിംഗ് കോളജുകളില്‍ പരിശീലന പരിപാടി തുടങ്ങുന്നത്.


മൂന്നു മാസത്തിലൊരിക്കല്‍ ഈസ്റേണിന്റെ കോര്‍പറേറ്റ് ഓഫീസില്‍ നടത്തുന്ന ഫാക്കല്‍റ്റി ഡവലപ്മെന്റ് പരിപാടി ആവശ്യമെങ്കില്‍ താല്‍പര്യപ്പെടുന്ന കോളജുകളില്‍ രണ്ടു മാസത്തിലൊരിക്കല്‍ നടത്തും. ഇതിന്റെ ഫീസിന്റെ പകുതി തുക ഈസ്റേണ്‍ വഹിക്കും.

വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 0484-6500282 എന്ന ഫോണ്‍ നമ്പറിലോ ശിളീ@ംശിയഹല.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.