സമസ്ത നായര്‍ സമാജം പഞ്ചദിന സത്യഗ്രഹം നടത്തും
Sunday, October 4, 2015 1:01 AM IST
തിരുവനന്തപുരം: സമസ്ത നായര്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ അഞ്ചു മുതല്‍ പഞ്ചദിന സത്യഗ്രഹം തുടങ്ങുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അഞ്ചിനു രാവിലെ പത്തിനു സമാജം രക്ഷാധികാരി ഡോ.ഡി.എം. വാസുദേവന്‍ സമരം ഉദ്ഘാടനംചെയ്യും. ഏഴിനു ഗുജറാത്ത് പട്ടീദാര്‍ ആന്ദോളന്‍ സ്ഥാപകന്‍ ഡോ.പി.സി. പാട്ടേല്‍ സമര പന്തല്‍ സന്ദര്‍ശിക്കും.


നായര്‍ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ചട്ടമ്പി സ്വാമി ജയന്തിയോ സമാധിയോ പൊതു അവധിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം നടത്തുന്നതെന്നു സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഘടനാ ഭാരവാഹികളായ സോമനാഥപിള്ള, ചെങ്കല്‍ ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.