വിഎസ്ഡിപി മൂന്നാം മുന്നണിയിലേക്ക്
Sunday, October 4, 2015 11:41 PM IST
തിരുവനന്തപുരം: നാടാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന വൈ കുണ്ഡസ്വാമി ധര്‍മപ്രചാരണ സഭ ( വിഎസ്ഡിപി)യുമായി ബിജെപി സംസ്ഥാന നേതൃത്വം ചര്‍ച്ച നട ത്തി. തദ്ദേശതെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചായിരുന്നു ചര്‍ച്ച. മൂന്നാം മുന്നണിയുടെ ഭാഗമാകാമെന്നു വിഎസ്ഡിപി ധാരണയായെങ്കിലും ചില കാര്യങ്ങളില്‍ ഉറപ്പ് ആവശ്യമുള്ളതിനാല്‍ ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണു നേതാക്കള്‍ നല്‍കുന്ന വിവരം. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരുമായി വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ചര്‍ച്ച നടത്തി.


ഇന്നലെ തൈക്കാട് ഗസ്റ് ഹൌസിലാണു ചര്‍ച്ച. കേരളത്തില്‍ മൂ ന്നാം മുന്നണിക്കു പ്രസക്തിയുണ്െടന്നു ചര്‍ച്ചയ്ക്കു ശേഷം വിഎസ്ഡിപി നേതാക്കള്‍ അറിയിച്ചു. ബിജെപി കേന്ദ്രനേതൃത്വവുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും അവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.