ഫ്ളെക്സിനു നിയന്ത്രണം
Sunday, October 4, 2015 11:41 PM IST
തിരുവനനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫ്ളെക്സിനു നിയന്ത്രണം. പ്രചാരണത്തിന്റെ ഭാഗമായി ഫ്ളെക്സ്ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതു നിയന്ത്രിക്കാന്‍ അഭ്യര്‍ഥന നടത്തുമെന്നു തെരഞ്ഞെടുപ്പു കമ്മീഷണര്‍ കെ. ശശിധരന്‍നായര്‍ അറിയിച്ചു. സര്‍ക്കാര്‍ പൂര്‍ണമാ യി ഫ്ളെക്സ് നിരോധിക്കാത്ത സാഹചര്യത്തില്‍ കമ്മീഷനും പൂര്‍ണമായി നിരോധിക്കാന്‍ കഴിയില്ല. എന്നാല്‍, ഇവ ഒഴിവാക്കണം. പുനരുപയോഗിക്കാന്‍ കഴിയുന്ന പേപ്പര്‍, തുണി തുടങ്ങിയവ പ്രചാരണത്തിന് ഉപയോഗിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.