ശ്രീനാരായണഗുരു പകര്‍ന്ന വെളിച്ചം അണയ്ക്കാന്‍ വെള്ളാപ്പള്ളിക്കാവില്ലെന്ന്
ശ്രീനാരായണഗുരു പകര്‍ന്ന വെളിച്ചം അണയ്ക്കാന്‍ വെള്ളാപ്പള്ളിക്കാവില്ലെന്ന്
Monday, October 5, 2015 12:57 AM IST
കോഴിക്കോട്: ശ്രീനാരായണഗുരു കേരളത്തില്‍ സൃഷ്ടിച്ച വെളിച്ചം വെള്ളാപ്പള്ളി നടേശന്‍ വിചാരിച്ചാല്‍ ഊതിക്കെടുത്താന്‍ സാധ്യമല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബിജോണ്‍. കോഴിക്കോട് എന്‍ജിഒ യൂണിയന്‍ ഹാളില്‍ കേരള സ്റേറ്റ് ലൈബ്രേറിയന്‍സ് യൂണിയന്‍ രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആട്ടിയോടിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു ശ്രീനാരായണഗുരുവിലൂടെ സാധ്യമായത്. ഒരര്‍ഥത്തില്‍ അക്ഷരത്തിന്റെകൂടി വിപ്ളവമായിരുന്നു അത്.

ഇന്നു രാജ്യത്തു നിലനില്‍ക്കുന്ന ഐക്യം തകര്‍ക്കാന്‍ സാംസ്കാരിക മേഖലയിലും ആസൂത്രിത നീക്കം നടക്കുകയാണ്. സാംസ്കാരിക രംഗവും കൈയടക്കാനാണു വര്‍ഗീയശക്തികളുടെ ശ്രമം. സമൂഹത്തെ ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തനം ശക്തി പ്രാപിക്കുമ്പാള്‍ വായനശാലകളും ലൈബ്രേറിയന്മാരും അത്തരം കടന്നാക്രമണങ്ങള്‍ ചെറുക്കാന്‍ മുന്നോട്ടു വരണമെന്നും ബേബി ജോണ്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രന്‍ മാസ്റര്‍, എന്‍. യതീന്ദ്രന്‍, ജി. ജയലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.