ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ച: സ്വര്‍ണം കണ്െടടുത്തു; നാലുപേര്‍ അറസ്റില്‍
ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ച: സ്വര്‍ണം കണ്െടടുത്തു; നാലുപേര്‍ അറസ്റില്‍
Monday, October 5, 2015 12:36 AM IST
സ്വന്തം ലേഖകന്‍

കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ വിജയാ ബാങ്കില്‍നിന്ന് 20 കിലോഗ്രാം സ്വര്‍ണവും 2.95 ലക്ഷം രൂപയും കവര്‍ന്ന കേസിലെ സൂത്രധാരനടക്കം നാലു പ്രതികള്‍ അറസ്റില്‍. മുഖ്യപ്രതി ബളാല്‍ കല്ലന്‍ചിറ സ്വദേശിയും കാസര്‍ഗോഡ് നാലാംമൈലില്‍ താമസക്കാരനുമായ അബ്ദുള്‍ ലത്തീഫ് (32), കുടക് ബൈത്തനഹള്ളിയില്‍ താമസക്കാരനും മലയാളിയുമായ സുലൈമാന്‍ (43), കാഞ്ഞങ്ങാട് ബല്ല സ്വദേശി മുബഷീര്‍ (21), ചെങ്കള നാലാംമൈല്‍ സ്വദേശി മനാഫ് (30) എന്നിവരാണ് അറസ്റിലായത്. കവര്‍ന്ന മുഴുവന്‍ സ്വര്‍ണവും കണ്െടടുത്തതായി ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരത്തോ ടെ 8.7 കിലോഗ്രാം സ്വര്‍ണം ചെര്‍ക്കള ബേര്‍ക്കയിലെ മൂസഹാജിയുടെ വീടിനു പിന്നിലുള്ള പൊട്ടക്കിണറില്‍നിന്നും ബാക്കി സ്വര്‍ണം ഇന്നലെ രാവിലെ ചെങ്കള ചേരൂര്‍കടവിലെ ഒരു വീടിന്റെ തട്ടിന്‍പുറത്തുനിന്നുമാണു കണ്െടടുത്തത്. തുണിയില്‍ പൊതിഞ്ഞു പോളിത്തീന്‍ കവറിലാക്കി പ്ളാസ്റിക് ചാക്കിലാണ് ഇതു സൂക്ഷിച്ചിരുന്നത്. കേസില്‍ ആകെ ഏഴു പ്രതികളാണുള്ളത്. കവര്‍ച്ചയില്‍ നേരിട്ടു പങ്കെടുത്ത ഇടുക്കി സ്വദേശി രാജേഷ് മുരളിയെ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. മോഷണസംഘത്തിലെ രണ്ടുപേരെയും മോഷണം പോയ പണവും കിട്ടാനുണ്ട്.

കഴിഞ്ഞ 28നു രാവിലെ ബാങ്കില്‍ ജീവനക്കാരെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. 27നു രാവിലെയാണ് കവര്‍ച്ച നടത്തിയതെന്നു പോലീസ് വ്യക്തമാക്കി. 26നു രാവിലെ 11.30യോടെ കവര്‍ച്ച നടത്താന്‍ ബാങ്കില്‍ കയറിയപ്പോള്‍ സുരക്ഷ അലാറം മുഴങ്ങിയതോടെ പ്രതികള്‍ ഉദ്യമം ഉപേക്ഷിച്ചു മടങ്ങിപ്പോയി. പിന്നീട് അന്നേദിവസം രാത്രി അലാറം വയര്‍ വിച്ഛേദിക്കുകയും അവിടെനിന്നു സേഫിന്റെ താക്കോല്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍, താക്കോല്‍ ഉപയോഗിച്ചു സേഫ് തുറക്കാനുള്ള ശ്രമം അന്നു വിജയിച്ചില്ല. പിറ്റേദിവസം രാവിലെയാണു താക്കോല്‍ ഉപയോഗിച്ചു സേഫ് തുറന്നു പണം കവര്‍ന്നത്.


നാലു മാസത്തോളം നീണ്ടുനിന്ന ആസൂത്രണത്തിനൊടുവിലായിരുന്നു കവര്‍ച്ച. ഇതിനുവേണ്ടി മുഖ്യപ്രതിയായ അബ്ദുള്‍ ലത്തീഫ് സുലൈമാനെ ഉപയോഗിച്ചു ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ആറു മുറികള്‍ വാടകയ്ക്കെടുക്കുകയായിരുന്നു. ബാങ്ക് ലോക്കര്‍ സ്ഥിതിചെയ്യുന്നതിന്റെ താഴത്തെ മുറിയില്‍നിന്ന് ഒന്നാം നിലയുടെ സ്ളാബ് തുരന്നാണു കവര്‍ച്ച നടത്തിയത്. സ്ളാബ് മുറിക്കുന്നതില്‍ വിദഗ്ധനായ ഇടുക്കി സ്വദേശി രാജേഷ് മുരളിയെയാണ് ഇതിനായി നിയോഗിച്ചത്. സമീപത്തെ ഫാര്‍മേഴ്സ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണു പ്രതികളെ പിടികൂടാന്‍ സഹായകമായതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

കോഴിക്കോട്, മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാര്‍, ദക്ഷിണ കന്നഡ എഡിജിപി എന്നിവരുടെ സഹായവും പ്രതികളെ പിടികൂടുന്നതിനു സഹായകമായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ഹരിശ്ചന്ദ്രനായ്ക്കിന്റെ നേതൃത്വത്തില്‍ നീലേശ്വരം സിഐ കെ.ഇ.പ്രേമചന്ദ്രന്‍, കോസ്റല്‍ സിഐ സി.കെ.സുനില്‍കുമാര്‍, നീലേ ശ്വരം എസ്ഐ നാരായണന്‍, തലശേരി കോസ്റല്‍ സിഐ ഫിലിപ്പ് തോമസ്, ചന്തേര എസ്ഐ രാജേഷ്കുമാര്‍, ലക്ഷ്മിനാരായണന്‍, രഘു, ഷാജു, ദിനേഷ് രാജ്, ദിനേഷ് രാജ്, ശിവകുമാര്‍, എന്‍.കെ. സുരേഷ്, റാഫി അഹമ്മദ്, രാജീവന്‍ എന്നിവരടങ്ങിയ 30ഓളം പേരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

ബാങ്കിന്റെ താക്കോല്‍ ഇപ്പോഴും ദുരൂഹം

കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ വിജയാ ബാങ്കിന്റെ സ്പെയര്‍ കീ മോഷ്ടാക്കളുടെ കൈയില്‍ എങ്ങനെയെത്തിയെന്ന കാര്യം ഇപ്പോഴും ദുരൂഹം.

ബാങ്കിന്റെ നീലേശ്വരം ഹെഡ് ഓഫീസില്‍ സൂക്ഷിക്കേണ്ട ബാങ്കിന്റെ രണ്ടാമ ത്തെ താക്കോല്‍ ചെറുവത്തൂര്‍ ശാഖയില്‍ തന്നെ ഉണ്ടായിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ചാണു മോഷ്ടാക്കള്‍ സേഫ് ലോക്കര്‍ തുറന്നത്. താക്കോല്‍ മോഷ്ടാക്കളുടെ കൈയിലെത്തിയത് എങ്ങനെയാണെ ന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.