നികൃഷ്ടജീവി പ്രയോഗം നന്നായി ചേരുന്നതു വെള്ളാപ്പള്ളിക്കെന്നു സുധീരന്‍
നികൃഷ്ടജീവി പ്രയോഗം  നന്നായി ചേരുന്നതു  വെള്ളാപ്പള്ളിക്കെന്നു സുധീരന്‍
Monday, October 5, 2015 12:59 AM IST
തിരുവനന്തപുരം: നികൃഷ്ടജീവി പ്രയോഗം ഏറ്റവും നന്നായി ചേരുന്നത് വെള്ളാപ്പള്ളി നടേശനാണെന്നും തനിക്കുചേര്‍ന്ന പട്ടം വെള്ളാപ്പള്ളി മറ്റുള്ളവര്‍ക്ക് ചാര്‍ത്തിക്കൊടുക്കരുതെന്നും കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. എഐടിയുസി നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗുരുധര്‍മം കൈവിട്ട് സംഘപരിവാറിന്റെ അധര്‍മം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടത്തുന്നത് നികൃഷ്ടപ്രവര്‍ത്തനമാണ്. ബിജെപിയുടെ കേരളത്തിലെ വര്‍ഗീയ ഏജന്റായി വെള്ളാപ്പള്ളി മാറി. രാഷ്ട്രീയ മോഹങ്ങള്‍ക്ക് പരിധിയുണ്െടന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.