നോണ്‍ അപ്രൂവ്ഡ് അധ്യാപകരെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നു: മാര്‍ ഇഞ്ചനാനിയില്‍
Monday, October 5, 2015 1:00 AM IST
കോഴിക്കോട്: നോണ്‍ അപ്രൂവ്ഡ് അധ്യാപകര്‍ക്കു ശമ്പളം നല്‍കാതെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്നു താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ആന്‍ഡ് നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന കോഴിക്കോട് ഡിഡിഇ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പുകളില്‍ പ്രത്യാഘാതം നേരിടേണ്ടിവരും. ഡിസംബര്‍ 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല ഉപവാസം ആരംഭിക്കുമെന്നും ബിഷപ് പറഞ്ഞു. വിദ്യാഭ്യാസരംഗം സര്‍ക്കാര്‍ തകര്‍ക്കുകയാണ്. സമയത്തിനു പാഠപുസ്തകം പോലും നല്‍കാത്ത സര്‍ക്കാരാണു സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അധ്യാപകര്‍ക്ക് അര്‍ഹമായ ശമ്പളം നല്‍കിയില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അധ്യാപകരെ നിരത്തില്‍ ഇറക്കിയതിന്റെ പൂര്‍ണ ഉത്തരവാദി സര്‍ക്കാരാണെന്നും കോഴിക്കോട് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.