ഗോവ ചലച്ചിത്രമേളയ്ക്ക് നവംബര്‍ 20ന് തിരി തെളിയും
Monday, October 5, 2015 1:00 AM IST
തിരുവനന്തപുരം: 46-ാമത് അന്താരാഷ്ട്ര ചലചിത്രമേളയ്ക്ക് നവംബര്‍ 20ന് ഗോവയില്‍ തിരിതെളിയും. ഡലിഗേറ്റ് പാസുകളുടെയും മീഡിയ പാസുകളുടെയും രജിസ്ട്രേഷന്‍ ആരംഭിച്ചു. ഗോവയിലെ ഡോ.ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്്. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ, അന്താരാഷ്ട്ര സിനിമകള്‍, ഇന്ത്യന്‍, വിദേശ റിട്രോസ്െപക്ടിവുകള്‍, ട്രിബ്യൂട്ട്സ്, എന്നിവയ്ക്കു പുറമേ പ്രത്യേക വിഭാഗത്തില്‍ നിര്‍മിക്കപ്പെട്ട സിനിമകളും പ്രദര്‍ശിക്കപ്പെടും. ലോകോത്തര സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കുമൊപ്പം സംവദിക്കാനുളള അവസരം സിനിമാസ്വാദകര്‍ക്കായി ഒരുക്കും.പ്രതിനിധികള്‍ക്ക് നവംബന്‍ അഞ്ചു വരെ ഓണ്‍ലൈനില്‍ രജിസ്റര്‍ ചെയ്യാം. മീഡിയ രജിസ്റ്രേഷന്‍ നവംബര്‍ 10 വരെയാണ്. വു://59.1 44.97.90/ംലയൃലഴ/മരരൃ ലറശമേശീിേ/ലി/റലഹലഴമലേ.മുഃ എന്ന ബ്ളോഗില്‍ പ്രതിനിധികള്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും രജിസ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ ഫീസ് അടച്ച് രസീത് കാണിച്ച ഡലിഗേറ്റ് പാസുകള്‍ വാങ്ങാം. വിദ്യാര്‍ഥികള്‍ക്ക് ഡലിഗേറ്റ് കിറ്റിനായി കോളജ് ഐഡി നിര്‍ബന്ധമാണ്.


21 വയസ് പൂര്‍ത്തിയായ, ഐഎഫ്എഫ്ഐ പോലെയുളള ചലചിത്രോത്സവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നുവര്‍ഷത്തെ പരിചയമുളളവര്‍ക്കാണ് മീഡിയ അക്രഡിറ്റേഷന്‍ ലഭിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.