വ്യോമയാന വളര്‍ച്ചയില്‍ ഇന്ത്യ ഒന്നാമത്
വ്യോമയാന വളര്‍ച്ചയില്‍ ഇന്ത്യ ഒന്നാമത്
Monday, October 5, 2015 1:02 AM IST
നെടുമ്പാശേരി: ആഗോള വ്യോമയാന വളര്‍ച്ചയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇന്റര്‍നാഷണല്‍ എയര്‍ട്രാഫിക് അസോസിയേഷനാണ് (അയാട്ട) ഈ സാമ്പത്തികവര്‍ഷത്തെ ആദ്യത്തെ അഞ്ചു മാസങ്ങളിലെ സ്ഥിതിവിവര കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

ഈ കാലയളവില്‍ ഇന്ത്യയില്‍ വ്യോമയാന ഗതാഗത മേഖല 20.3 ശതമാനം വളര്‍ച്ച നേടി. ആഗോളതലത്തില്‍ ശരാശരി വളര്‍ച്ച 6.7 ശതമാനമാണ്. കടുത്ത പ്രതിസന്ധിയിലായിരുന്ന ഇന്ത്യന്‍ വ്യോമയാന മേഖല തുടര്‍ച്ചയായി നേട്ടം കൈവരിക്കുകയാണ്. തകര്‍ച്ച നേരിട്ട വിമാനക്കമ്പനികള്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. ഇന്ത്യ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18.3 ശതമാനം അധിക വളര്‍ച്ച നേടിയിട്ടുണ്ട്. 13.6 ശതമാനം വളര്‍ച്ച നേടിയ ചൈനയാണ് മേഖലയില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള റഷ്യന്‍ ഫെഡറേഷന്‍ 10.9 ശതമാനവും 5.10 ശതമാനം വളര്‍ച്ചയുള്ള അമേരിക്ക നാലാം സ്ഥാനത്തുമാണ്. 2014 ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യ ചൈനയെ മറികടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.