പാര്‍ട്ടി രൂപീകരണം: എസ്എന്‍ഡിപി ചര്‍ച്ച ഇന്ന്
Monday, October 5, 2015 1:04 AM IST
ചേര്‍ത്തല: നായാടി മുതല്‍ നമ്പൂതിരി വരെയുള്ള വിഭാഗങ്ങളെ ഉള്‍പ്പെടുത്തി എസ്എന്‍ഡിപി യോഗം പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചു ബുദ്ധിജീവികളും രാഷ്ട്രീയ നിരീക്ഷകരുമായി യോഗ നേതാക്കള്‍ ഇന്നു ചര്‍ച്ച നടത്തും.

പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍, പ്രശ്നങ്ങള്‍ സാധ്യതകള്‍, നയങ്ങള്‍ എന്നിവയാണു ചര്‍ച്ചാവിഷയം. രാവിലെ പത്തിന് അശ്വനി റസിഡന്‍സിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, രാഷ്ട്രീയ നിരീക്ഷകരായ ഡോ.ജയപ്രസാദ്, അഡ്വ.എം.ജയശങ്കര്‍, എം.എന്‍.പിയേഴ്സണ്‍, ഫിലിപ്പ് എം. പ്രസാദ്, പി.രാജന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ട അന്‍പതു യോഗം പ്രവര്‍ത്തകരും പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.