റെയില്‍വേ സ്റേഷനില്‍ ഏഴരലക്ഷത്തിന്റെ പാന്‍മസാല പിടിച്ചു
റെയില്‍വേ സ്റേഷനില്‍ ഏഴരലക്ഷത്തിന്റെ പാന്‍മസാല പിടിച്ചു
Monday, October 5, 2015 1:05 AM IST
കോഴിക്കോട്: ഏഴരലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങള്‍ കോഴിക്കോട് റെയില്‍വേ പോലീസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ നാലാം പ്ളാറ്റ് ഫോമില്‍നിന്നാണു 25,200 പായ്ക്കറ്റ് ഉത്പന്നങ്ങള്‍ പിടികൂടിയത്. ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. അഞ്ചരയോടെ ചെന്നൈയില്‍നിന്നു മംഗലാപുരത്തേക്കുള്ള മെയില്‍ പോയ ശേഷം പ്ളാറ്റ്ഫോമില്‍ ചാക്കുകെട്ട് കണ്െടത്തുകയായിരുന്നു.

പുകയിലയുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണു റെയില്‍വേ പോലീസ് പരിശോധിച്ചത്. ഉത്പന്നങ്ങള്‍ ചെന്നൈയില്‍നിന്നു കൊണ്ടുവന്നതാകാമെന്നു റെയില്‍വേ പോലീസ് പറഞ്ഞു. ചാക്ക് അയച്ചത് ആരാണെന്നോ ആര്‍ക്കു വേണ്ടിയാണെന്നോ വിവരമില്ല. ചാക്കുകെട്ടില്‍ ചില കോഡുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.


റെയില്‍വേ എസ്ഐമാരായ വി.രാജഗോപാല്‍, കെ.കെ.ശശിധരന്‍, ഐ.രാജേന്ദ്രന്‍, സീനിയര്‍ സിപിഒമാരായ സുനില്‍കുമാര്‍, ജയാനന്ദ്, ശശി, മനോജ് എന്നിവരുള്‍പ്പെട്ട സംഘമാണു പുകയില ഉത്പന്നങ്ങള്‍ കണ്െടടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.