സതീഷ് ബാബുവിനെ പോലീസ് വീണ്ടും കസ്റഡിയില്‍ വാങ്ങും
സതീഷ് ബാബുവിനെ പോലീസ് വീണ്ടും കസ്റഡിയില്‍ വാങ്ങും
Tuesday, October 6, 2015 12:43 AM IST
പാലാ: സിസ്റര്‍ അമല, സിസ്റര്‍ ജോസ് മരിയ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബുവിനെ പോലീസ് വീണ്ടും കസ്റഡിയില്‍ വാങ്ങും. പ്രധാന കേസുകളിലെ തെളിവെടുപ്പ് പൂര്‍ത്തിയായെങ്കിലും വിവിധ മോഷണക്കേസുകളിലെ തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാലാണു വീണ്ടും കസ്റഡിയില്‍ വാങ്ങുന്നത്.

കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പിറവം, തിടനാട് പോലീസ് സ്റേഷന്‍ അതിര്‍ത്തികളില്‍ ഇയാള്‍ നടത്തിയ മോഷണക്കേസുകളില്‍ തെളിവെടുപ്പു നടത്തേണ്ടതിനായി കസ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപ്പെട്ടും ജയിലില്‍ വച്ചുതന്നെ ചോദ്യം ചെയ്യാനും ഈ പോലീസ് സ്റേഷനുകളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പാലാ ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ അപേക്ഷ നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.