സുധാകരനും തോമസ് ഐസക്കും ഒളിച്ചു കളിക്കുന്നു: എം. ലിജു
സുധാകരനും തോമസ് ഐസക്കും ഒളിച്ചു കളിക്കുന്നു: എം. ലിജു
Tuesday, October 6, 2015 12:54 AM IST
ആലപ്പുഴ: എസ്എന്‍ഡിപി യോഗ ത്തെ സംഘപരിവാറിന്റെ വാലാക്കി മാറ്റാന്‍ വെളളാപ്പളളി നടേശന്‍ ശ്രമിക്കുമ്പോള്‍ ഈ വിഷയത്തില്‍ സിപിഎം നേതാക്കളായ ജി. സുധാകരനും തോമസ് ഐസക്കും മൌനം പാലിച്ച് ഒളിച്ചുകളി നടത്തുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എം. ലിജു.

ഭൂമിക്കു മുകളിലുളള സകല വിഷയങ്ങളെക്കുറിച്ചും അഭിപ്രായം പറയു ന്ന ഇരുനേതാക്കള്‍ക്കും വെളളാപ്പളളിക്കെതിരേ പ്രതികരിക്കാത്തതു സംശയാസ്പദമാണ്. വി.എസിനെയും പിണറായിയെയും കടന്നാക്രമിച്ചിട്ടും തെക്കന്‍കേരളത്തിലെ സിപിഎം നേതാക്കള്‍ കണിച്ചുകുളങ്ങരയില്‍ കയറിയിറങ്ങുന്നതു പരിഹാസ്യമാണെന്നും ലിജു കുറ്റപ്പെടുത്തി.


കേരളത്തിന്റെ മതേതരഘടനയ്ക്കു കോട്ടം തട്ടുന്ന തരത്തില്‍ വെളളാപ്പളളി പ്രവര്‍ത്തിക്കുമ്പോള്‍ ഐസക്കും സുധാകരനും മൌനം ആചരിക്കുന്നതിലൂടെ വര്‍ഗീയ പ്രീണനമാണു നടത്തുന്നതെന്നും ലിജു ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.