ദേശീയ വിദ്യാര്‍ഥി പാര്‍ലമെന്റ് ഈമാസം ഒമ്പതു മുതല്‍
Tuesday, October 6, 2015 12:54 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ ഉന്നത വിദ്യാഭ്യാസം, പ്രശ്നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാര്‍ഥി പാര്‍ലമെന്റ് ഈ മാസം ഒമ്പതിന് ആരംഭിക്കുമെന്ന് യൂണിയന്‍ ചെയര്‍പേഴ്സണ്‍ എസ്.ആര്‍. ആര്യ, ജനറല്‍ സെക്രട്ടറി ബി. നിയാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഒമ്പതിനു രാവിലെ 11ന് കാര്യവട്ടം കാമ്പസില്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ വെങ്കിടേഷ് ആത്രേയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യും. എം.എ. ബേബി എംഎല്‍എ, സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. പത്തിന് നടക്കുന്ന വിവിധ സെഷനുകളില്‍ കെ.എസ്. ഭഗവാന്‍, ഡോ. നാഗേശ്വര്‍, ഡോ. ജെ. പ്രസാദ്, നിലോല്‍പല്‍ ബസു, ഡോ. രാജന്‍ വര്‍ഗീസ്, ഡോ. ജെ. പ്രഭാഷ്, ഡോ. കെ.എന്‍. ഗണേഷ്, പ്രഫ. കെ. ബാപ്പൂട്ടി, ഡോ. പി.എസ്. ശ്രീകല, ഡോ. കെ.എന്‍. ഹരിലാല്‍, പ്രഫ. ശ്രീകുമാര്‍, പ്രഫ. സിദ്ദിഖ് എന്നിവര്‍ പങ്കെടുക്കും.


സെനറ്റ് ഹാളില്‍ 11ന് രാവിലെ പത്തിന് നടക്കുന്ന സമാപന സമ്മേളനം ഡോ. കെ.എന്‍. പണിക്കര്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്. ഭഗവാന്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാനത്തിനു പുറത്തുനിന്നു 200 വിദ്യാര്‍ഥികളുള്‍പ്പെടെ 500 വിദ്യാര്‍ഥികള്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.