ടോമിന്‍ തച്ചങ്കരിയുടെ റിപ്പോര്‍ട്ട് വാസ്തവവിരുദ്ധം: ജോയി തോമസ്
ടോമിന്‍ തച്ചങ്കരിയുടെ റിപ്പോര്‍ട്ട് വാസ്തവവിരുദ്ധം: ജോയി തോമസ്
Tuesday, October 6, 2015 12:57 AM IST
തൊടുപുഴ: കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടറായിരിക്കെ ടോമിന്‍ തച്ചങ്കരി സഹകരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നല്‍കിയ രണ്ടു റിപ്പോര്‍ട്ടുകളിലെ നിരീക്ഷണങ്ങളും കണ്െടത്തലുകളും വസ്തുതാവിരുദ്ധമാണെന്നു മുന്‍ പ്രസിഡന്റ് ജോയി തോമസ് അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ച് ഒമ്പതിന് എംഡിയായി ചുമതലയേറ്റ തച്ചങ്കരി രണ്ടുമാസത്തിനിടയില്‍ തിടുക്കത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളാണ് മേയ് 29 നും ജൂണ്‍ നാലിനും സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ക്കു ജോയി തോമസിന്റെ മറുപടി: ഉത്സവകാലത്ത് സര്‍ക്കാരിന്റെ അനുമതിയില്ലാതെ സബ്സിഡി നല്‍കി 273.06 കോടി രൂപയുടെ നഷ്ടമുണ്ടായെന്നതു ശരിയല്ല. 2011 ജൂലൈ 25 നാണ് ഞാന്‍ കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റായി ചുമതലയേറ്റത്. അന്നു മുതല്‍ 2015 ഓണം വരെ എല്ലാ ഉത്സവകാല ചന്തകള്‍ക്കും കൃത്യമായ സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് സബ്സിഡി പണം അനുവദിച്ചത്. വിവരാവകാശ നിയമപ്രകാരം ആര്‍ക്കും ഈ കണക്ക് ലഭിക്കും.

സംസ്ഥാനത്ത് 2000 നന്മ സ്റോറുകള്‍ ആരംഭിച്ചത് 2012-13 ലെ ബജറ്റ് പ്രസംഗത്തിന്റെ (പേജ് 40, 41) ന്റെ അടിസ്ഥാനത്തിലാണ്. ഓരോ കടയിലും സാധനങ്ങള്‍ എടുത്ത് കൊടുക്കാന്‍ രണ്ട് പേരെ വീതം താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. 140 നിയോജക മണ്ഡലങ്ങളിലും മൊബൈല്‍ യൂണിറ്റുകള്‍ ആരംഭിച്ചതും മന്ത്രിസഭായോഗ തീരുമാന പ്രകാരമാണ്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചിട്ടുണ്ട്. ഇതിന്റെയും രേഖകള്‍ പരിശോധിക്കാതെയാണ് റിപ്പോര്‍ട്ട്.

വിമാനയാത്ര ഇനത്തില്‍ 40 ലക്ഷം രൂപ ഞാന്‍ ചെലവഴിച്ചു എന്നതും ശരിയല്ല. നാലു വര്‍ഷത്തിനിടയില്‍ 2,33,336 രൂപയാണു ചെലവഴിച്ചത്. വിമാനയാത്രപ്പടി ഇനത്തില്‍ ചെലവഴിച്ച തുകയുടെ എല്ലാ ബില്ലുകളും പങ്കെടുത്ത ഔദ്യോഗിക യോഗങ്ങളുടെ വിവരങ്ങളും ഓഫീസില്‍ ലഭ്യമാണ്. പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിനു 27 ടയര്‍ മാറ്റിയിട്ടുവെന്നത് തെറ്റിദ്ധാരണാജനകമായി ചിത്രികരിച്ചിരിക്കുന്നു.


സംസ്ഥാനത്തിലുടനീളമുള്ള ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിക്കാന്‍ കാര്‍ 2.65 ലക്ഷം കിലോമീറ്ററാണ് ഓടിയത്. മുപ്പതിനായിരം കിലോമീറ്റര്‍ ഓടിക്കഴിയുമ്പോള്‍ നാലു ടയറും മാറണമെന്നുള്ളത് വാഹനക്കമ്പനിയുടെ നിര്‍ദേശമാണ്. അതു പാലിക്കുക മാത്രമെ ചെയ്തുള്ളു. സ്വന്തം സര്‍വീസിലെ കളങ്കം മാറ്റാനും പ്രതിഛായ മെച്ചപെടുത്താനുമുള്ള ശ്രമമാണ് തച്ചങ്കരി നടത്തിയതെന്നും ജോയി തോമസ് ആരോപിച്ചു.

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വാങ്ങിയതിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് ഈ ഓണക്കാലത്ത് തച്ചങ്കരി നേരിട്ട് ഇടപെട്ട് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിയത്. ഒരു കിലോ പിരിയന്‍ മുളക് സപ്ളൈകോ 92.81 രൂപയ്ക്ക് വാങ്ങിയപ്പോള്‍ കണ്‍സ്യൂമര്‍ഫെഡ് 109 രൂപയ്ക്കാണ് വാങ്ങിയത്.

ഒരു കിലോ ജീരകം 164.67 രൂപയ്ക്ക് സപ്ളൈകോ വാങ്ങിയപ്പോള്‍ 185 രൂപയ്ക്കാണ് കണ്‍സ്യൂമര്‍ഫെഡ് വാങ്ങിയത്. ഈ ഇടപാടുകളുടെ ഏക ഗുണഭോക്താവ് തച്ചങ്കരി മാത്രമാണ്. ഇദ്ദേഹം എം.ഡിയായി ചുമതലയേറ്റ ശേഷം നടത്തിയ ഈ ഇടപാടുകള്‍ക്ക് കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡിന്റേയോ പ്രസിഡന്റിന്റെയോ അനുമതിയോ അംഗീകാരമോ ഇല്ലായിരുന്നുവെന്നും ജോയി തോമസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.