അര്‍ജുനന്‍ മാസ്റര്‍ക്ക് ബാബുരാജ് പുരസ്കാരം
അര്‍ജുനന്‍ മാസ്റര്‍ക്ക് ബാബുരാജ് പുരസ്കാരം
Tuesday, October 6, 2015 1:01 AM IST
കോഴിക്കോട്: മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വരപ്രതിഭ എം. എസ്. ബാബുരാജിന്റെ ഓര്‍മയ്ക്കായി ദിശ സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റര്‍ അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഗീതത്തിന് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ചാണ് പുരസ്കാരം നല്‍കുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും സ്മൃതിഫലകവുമടങ്ങുന്നതാണ് പുരസ്കാരം.


ഹരിപ്പാട് കെ.പി.എന്‍. പിള്ള, എന്‍. ഹരി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ നിര്‍ണയിച്ചത്.

16 ന് വൈകുന്നേരം നാലിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കമല്‍ പുരസ്കാരവിതരണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.