തോട്ടം തൊഴിലാളികളുടെ മക്കള്‍ക്കു സ്പൈസസ് ബോര്‍ഡിന്റെ വിദ്യാഭ്യാസ ധനസഹായം
Tuesday, October 6, 2015 1:01 AM IST
കൊച്ചി: തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയുടെ ഭാഗമായി സ്പൈസസ് ബോര്‍ഡ് നടപ്പാക്കുന്ന ഉന്നതപഠന സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം, തമിഴ്നാട് കര്‍ണാടക എന്നിവിടങ്ങളിലെ ഏലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് എസ്എസ്എല്‍സിക്കുശേഷമുള്ള പഠനത്തിനുള്ള ധനസഹായമാണ് പദ്ധതിയിലൂടെ നല്‍കുന്നത്. ഏലത്തോട്ടങ്ങളിലെ രജിസ്റര്‍ ചെയ്യുകയോ രജിസ്ട്രേഷന് അപേക്ഷിക്കുകയോ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കാണ് സഹായം ലഭിക്കുക. എസ്എസ്എല്‍സി, പ്ളസ്ടു, ഡിഗ്രി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ക്കു മാത്രമേ സഹായം ലഭിക്കൂ.രക്ഷകര്‍ത്താക്കളുടെ ആളോഹരി പ്രതിമാസ വരുമാനം 3000 രൂപയില്‍ താഴെയായിരിക്കണം. രക്ഷകര്‍ത്താക്കള്‍ 2014 ഏപ്രില്‍ ഒന്നു മുതല്‍ 2015 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 120 ദിവസം ജോലി ചെയ്തിട്ടുണ്ടായിരിക്കണം. ംംം.ശിറശമിുശരല.രീാ നിന്ന് അപേക്ഷാ ഫോം ഡൌണ്‍ലോഡ് ചെയ്യാം. ഡിസംബര്‍ 15 നുള്ളില്‍ പൂരിപ്പിച്ച അപേക്ഷകള്‍ അടുത്തുള്ള സ്പൈസസ് ബോര്‍ഡ് ഓഫീസില്‍ എത്തിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.