മഹാകവി അക്കിത്തത്തിനും ഒറവങ്കര നാരായണന്‍ നമ്പൂതിരിക്കും പുരസ്കാരം
മഹാകവി  അക്കിത്തത്തിനും  ഒറവങ്കര നാരായണന്‍  നമ്പൂതിരിക്കും പുരസ്കാരം
Tuesday, October 6, 2015 1:02 AM IST
തൃശൂര്‍: തെക്കേ സ്വാമിയാര്‍ മഠത്തിന്റെ ഈ വര്‍ഷത്തെ ആചാര്യരത്ന പുരസ്കാരത്തിനു മഹാകവി അക്കിത്തവും ഒറവങ്കര നാരായണന്‍ നമ്പൂതിരിയും അര്‍ഹരായി. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രഫ. കെ.പി. ശങ്കരന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, ഡോ. എണ്ണാഴി രാജന്‍, പ്രഫ. എം. മാധവന്‍കുട്ടി, വടക്കുമ്പാട്ട് നാരായണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.11ന് ഉച്ചകഴിഞ്ഞു മൂന്നിനു തെക്കേമഠം ലക്ഷ്മിമണ്ഡപത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ജസ്റിസ് പി. ഭവദാസന്‍ പുരസ്കാര വിതരണം നിര്‍വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.