കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 31 പേര്‍ക്കു പരിക്ക്
കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 31 പേര്‍ക്കു പരിക്ക്
Wednesday, October 7, 2015 12:54 AM IST
മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ് ബസും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചു ബസ് യാത്രക്കാരായ 31 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്കു മാറ്റി.

ഇന്നലെ രാവിലെ 11ഓടെ എംസി റോഡില്‍ ആറൂരിലായിരുന്നു അപകടം. കോട്ടയത്തു നിന്നു കോയമ്പത്തൂര്‍ക്കു പോവുകയായിരുന്ന ബസും എതിര്‍ദിശയില്‍ നിന്നു വന്ന ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അമിതവേഗത്തിലെത്തിയ ലോറി വളവു തിരിയുന്നതിനിടെ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പിന്നാലെ എത്തിയ കാര്‍യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസും ഫയര്‍ഫോഴ്സും ഒട്ടും വൈകാതെ സ്ഥലത്തെത്തി.

മാമലശേരി തെള്ളിമേളയില്‍ നാനാകുമാരന്‍ (22), കണ്ടക്ടര്‍ മാന്നാനം കൊല്ലംപറമ്പില്‍ അനില്‍ (45), ഡ്രൈവര്‍ കടുത്തുരുത്തി ഇഞ്ചിക്കാലായില്‍ ജയകുമാര്‍ (45), കുമരകം സ്വദേശി ജോര്‍ജ് (49), മലപ്പുറം സ്വദേശി ഷാജിമോന്‍ (52), വാളകം ഇഞ്ചിക്കുഴിയില്‍ വിജയന്‍ (47), മറ്റക്കര മുട്ടച്ചക്കവാവ് ബിബിന്‍ (25), കോട്ടയം ഗിരീഷ് ഭവനില്‍ ഗിരീഷ് (34), മോനിപ്പിള്ളി പുലിക്കുന്നേല്‍ ബ്ളിസ് (30), മൂന്നാര്‍ പുയ്യപ്ളാക്കല്‍ ഷിബു (43), മണ്മത്തൂര്‍ കല്ലോലിക്കല്‍ സിന്ധു (44), ആസാം സ്വദേശി സോഫില്‍ (18), കൂത്താട്ടുകുളം ഇടവല്ലയില്‍ രാജേഷ് (29), കോതമഗംലം വന്‍നിലത്തില്‍ ഏബ്രഹാം (76), കൂത്താട്ടുകുളം ചതിയംകണ്ടത്തില്‍ എബിന്‍ (17), ആര്‍പ്പൂക്കര കാഞ്ഞപ്പിള്ളില്‍ ഷാജുമോന്‍ (52), തമിഴ്നാട് കുണ്ടല്ലൂര്‍ നടുവെട്ടി സതീഷ് (25), ആലപ്പുഴ കീരിക്കാന്‍ ഏവൂര്‍ മകം ഹരി (46), നെല്ലാട് ഹസീനാസ് നസുറുദീന്‍ (37), മാറിക കോക്കണ്ടത്തില്‍ എയ്ഞ്ചല്‍ (23), കൊട്ടാരക്കര ചൂരക്കാട്ട് തെക്കേതില്‍ രാജി(34), കൂത്താട്ടുകുളം കുന്നപ്പിള്ളിമഠത്തില്‍ ഫിലിപ്പോസ് (54), തൃശൂര്‍ കയര്‍ഫെഡ് മാനേജര്‍ പുനൂര്‍ നന്ദലത്ത് ഷൈന്‍ (51), ചേറ്റുകുളം കൂന്തമറ്റത്തില്‍ അഞ്ജുജോസ്(19), മണ്ണത്തൂര്‍ കല്ലോലിക്കല്‍ സിന്ധു, കുമാരമംഗലം ചിറത്തറ ജോണി (43), കൂത്താട്ടുകുളം ചെറുവേലില്‍ രമ, ചാമര പുത്തന്‍പുരയില്‍ മക്കാര്‍ (61) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ മറ്റുള്ളവരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.