ആര്‍. രാമചന്ദ്രന്‍ നായരെ കുറ്റവിമുക്തനാക്കി
ആര്‍. രാമചന്ദ്രന്‍ നായരെ കുറ്റവിമുക്തനാക്കി
Wednesday, October 7, 2015 1:02 AM IST
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ആര്‍. രാമചന്ദ്രന്‍ നായരെ അഴിമതിക്കേസില്‍ ശിക്ഷിച്ച കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 1995 ജൂലൈ മുതല്‍ 96 മേയ് വരെയുള്ള കാലയളവില്‍ വൈസ് ചാന്‍സലറായിരിക്കെ സര്‍വകലാശാലയുടെ പാലക്കാട് റീജണല്‍ സെന്റര്‍ തുടങ്ങുന്നതിന് 13.05 ഏക്കര്‍ സ്ഥലം വാങ്ങിയ വകയില്‍ അഴിമതി നടത്തിയെന്നാരോപിച്ചാണ് വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്തിരുന്നത്. കേസില്‍ അഞ്ചു പ്രതികളെ വിട്ടയച്ച കീഴ്ക്കോടതി രാമചന്ദ്രന്‍ നായര്‍ക്ക് രണ്ടു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.


തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് രാമചന്ദ്രന്‍ നായര്‍ സാമ്പത്തിലാഭം ഉണ്ടാക്കിയതായി കരുതുന്നില്ലെന്ന് അപ്പീല്‍ അനുവദിച്ചുകൊണ്ട് ജസ്റീസ് പി. ഉബൈദ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.