ഉന്നത വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ വരുത്തി: ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍
Wednesday, October 7, 2015 1:06 AM IST
തിരുവനന്തപുരം: കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഉന്നത വിദ്യാഭ്യാസരംഗത്തു ഗുണപരമായമാറ്റങ്ങള്‍ വരുത്തുവാന്‍ സാധിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍. ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ കാലാവധി ഈമാസം 11 നു തീരുമ്പോള്‍ കൌണ്‍സില്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ശിപാര്‍ശകള്‍ പൂര്‍ണായും നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

സ്റേറ്റ് അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൌണ്‍സില്‍, ഓട്ടോണമസ് കോളജ്, ഫാക്കല്‍റ്റി ട്രെയിനിംഗ് അക്കാദമി, ക്രെഡിറ്റ് ആന്‍ഡ് സെമസ്റര്‍ സിസ്റം തുടങ്ങിയ പ്രധാനപ്പെട്ട മാറ്റങ്ങള്‍ നടപ്പില്‍ വരുത്താന്‍ കഴിഞ്ഞു. അറബിക് സര്‍വകലാശാല, കാമ്പസിലെ ലിംഗസമത്വം, സ്വകാര്യ സര്‍വകലാശാലയുടെ സാധ്യതാ പഠനങ്ങള്‍ എന്നിവയില്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. റൂസ മിഷന്‍ വഴി 110 കോടി രൂപയ്ക്കുള്ള കേന്ദ്രസഹായത്തിന് അംഗീകാരം നേടാന്‍ സാധിച്ചു.


സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവിന് തടസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൌണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ.പി. അന്‍വര്‍, ഡോ. ഷീനാ ഷുക്കൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.