15 അധ്യാപകര്‍ക്ക് ഗുരുശ്രേഷ്ഠ പുരസ്കാരം
Wednesday, October 7, 2015 1:06 AM IST
കോട്ടയം: അഖിലേന്ത്യാ അവാര്‍ഡീ ടീച്ചേഴ്സ് ഫെഡറേഷന്‍ സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലെ പതിനഞ്ച് അധ്യാപകര്‍ക്ക് ഗുരുശ്രേഷ്ഠ പുരസ്കാരം നല്‍കുന്നതായി ഓള്‍ ഇന്ത്യ അവാര്‍ഡീ ടീച്ചേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ഘടകം ആക്ടിംഗ് പ്രസിഡന്റ് കോന്നിയൂര്‍ രാധാകൃഷ്ണനും ജനറല്‍ സെക്രട്ടറി ഭദ്രന്‍ എസ്. ഞാറക്കാടും അറിയിച്ചു.

ഹയര്‍ സെക്കന്‍ഡറി വിഭാഗം: പി. ജയചന്ദ്രക്കുറുപ്പ് (പ്രിന്‍സിപ്പല്‍, എംകെഎല്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കണ്ണനല്ലൂര്‍, കൊല്ലം. തോമസ് ജോര്‍ജ് (പ്രിന്‍സിപ്പല്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തുമ്പമണ്‍ നോര്‍ത്ത് പത്തനംതിട്ട.

ഹൈസ്കൂള്‍ വിഭാഗം: കെ.ജി. സജികുമാര്‍ (കാര്‍ത്തികതിരുനാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്കൂള്‍ മണക്കാട്, തിരുവനന്തപുരം). ജി. മധു (തൃപ്പെരുന്തുറ എസ്എന്‍ഡിപി ഹൈസ്കൂള്‍, മഹാദേവികാട്, കാര്‍ത്തികപ്പള്ളി). സുജ അലക്സ് (എസ്സിഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തിരുവല്ല). ആനിയമ്മ ജേക്കബ് (ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചങ്ങനാശേരി). സി.സി. പോള്‍സണ്‍ (ഗവ. നാഷണല്‍ ബോയ്സ് ഹൈസ്കൂള്‍, കൊടകര). എം.ആര്‍. പുരുഷോത്തമന്‍ (ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കീഴുപറമ്പ്, മലപ്പുറം).


യുപി വിഭാഗം: ഐ.ആര്‍. അജയകുമാര്‍ (യുപിഎസ് കുറ്റിക്കാട്, കൊല്ലം). പി.എ. ദേവസ്യാച്ചന്‍ (ഹെഡ്മാസ്റര്‍, സെന്റ് സെബാസ്റ്യന്‍സ് എല്‍പി സ്കൂള്‍ തൊടുപുഴ). ഇല്യാസ് കാവുങ്കല്‍ (പെരുമ്പളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മഞ്ചേരി). ഇ. വിശ്വനാഥന്‍ (എയുപി സ്കൂള്‍, കുന്ദമംഗലം). കെ.എന്‍. കുട്ടി (കാടാമ്പഴിപ്പുറം, പാലക്കാട്).

സ്പെഷല്‍ സ്കൂള്‍ ടീച്ചേഴ്സ്: ഡോ. ലിറ്റി രവി (സിസിപിഎല്‍എം ആംഗ്ളോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പെരുമാനൂര്‍, കൊച്ചി). ആര്‍ട്ടിസ്റ് ജിയോ തലച്ചിറ (മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊല്ലം).

പുരസ്കാര വിതരണം ജനുവരി അവസാനം തൊടുപുഴയില്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.