കാവാലം നാരായണപ്പണിക്കര്‍ക്ക് അവാര്‍ഡ്
കാവാലം നാരായണപ്പണിക്കര്‍ക്ക്  അവാര്‍ഡ്
Wednesday, October 7, 2015 1:10 AM IST
തൃശൂര്‍: ബഹ്റിന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യ അവാര്‍ഡിനു കാവാലം നാരായണപ്പണിക്കര്‍ അര്‍ഹനായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ.കെ.എസ്. രവികുമാര്‍, പി.വി. രാധാകൃഷ്ണന്‍, വര്‍ഗീസ് കാരയ്ക്കല്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

23, 24 തീയതികളില്‍ ബഹ്റിന്‍ കേരളീയ സമാജം ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ നോവലിസ്റ് സേതു പുരസ്കാരം വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.