തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഫ്ളെക്സ് ഒഴിവാക്കണം
Thursday, October 8, 2015 11:45 PM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു പ്രചാരണത്തിന് പിവിസി ഫ്ളെക്സ് ഒഴിവാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പു കാലത്ത് സംസ്ഥാനത്തൊട്ടാകെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോളിവിനൈല്‍ ക്ളോറൈഡ് ഫ്ളെക്സ് വലിയ തോതില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ പുനഃചംക്രമണം ചെയ്യാന്‍ സാധിക്കാത്തതും കത്തിക്കുമ്പോള്‍ ഡയോക്സിന്‍, ഫ്യൂറാന്‍ പോലുള്ള കാന്‍സര്‍ ജന്യ വിഷരാസ പദാര്‍ഥങ്ങള്‍ പുറംതള്ളുന്നതു മാരക രോഗങ്ങള്‍ മാത്രമല്ല ഭൂമിയിലെ ജീവന്റെ നിലനില്പിനുതന്നെ ഇതു ഭീഷണിയാണ്. ഇത്തരം പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന ഫ്ളെക്സ് ബോര്‍ഡുകള്‍ക്ക് പകരം അതേ ഗുണമേന്മയിലും വിലയിലും ലഭിക്കുന്ന റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലീന്‍, തുണി, പേപ്പര്‍ തുടങ്ങിയ പ്രകൃതി സൌഹാര്‍ദ്ദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് പ്രചാരണം നടത്തണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളോടും തെരഞ്ഞെടുപ്പു കമ്മീഷന്‍ അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.