പൂജ അവധിക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും
പൂജ അവധിക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും
Thursday, October 8, 2015 11:47 PM IST
തിരുവനന്തപുരം: വിജയദശമി പ്രമാണിച്ച് 20 മുതല്‍ 27 വരെ അധിക സര്‍വീസുകള്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു ബംഗളൂരുവിലേക്കും തിരിച്ചും നടത്തുന്നതിന് കെഎസ്ആര്‍ടിസി തീരുമാനിച്ചു. അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ. സമയക്രമം യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൌകര്യം ലഭ്യമാക്കുന്നതിനായി നല്‍കിയിട്ടുണ്ട്.

ബംഗളൂരുവില്‍ നിന്നുളള സര്‍വീസുകള്‍- 20 മുതല്‍ 22 വരെ: 20.30 ബംഗളൂരു- കോഴിക്കോട് (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 21.30 ബംഗളൂരു- കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്) - മാനന്തവാടി - കുട്ട (വഴി), 23.40 ബംഗളൂരു - കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്) - സുല്‍ത്താന്‍ബത്തേരി (വഴി), 23.50 ബംഗളൂരു - കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്) - സുല്‍ത്താന്‍ബത്തേരി (വഴി), 20.15 ബംഗളൂരു - തൃശൂര്‍ (സൂപ്പര്‍ ഫാസ്റ്) - മാനന്തവാടി - കുട്ട (വഴി), 19.45 ബംഗളൂരു - എറണാകുളം (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 19.30 ബംഗളൂരു - കോട്ടയം (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 20.45 ബംഗളൂരു (പീനിയ)- തലശേരി (സൂപ്പര്‍ ഫാസ്റ്) - മൈസൂര്‍ - ഇരിട്ടി (വഴി)

ബംഗളൂരുവിലേക്കുളള സര്‍വീസുകള്‍ - ഒക്ടോബര്‍ 24 മുതല്‍ 26 വരെ : 20.15 കോഴിക്കോട് - ബംഗളൂരു (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 20.30 കോഴിക്കോട് - ബംഗളൂരു (സൂപ്പര്‍ ഫാസ്റ്) - മാനന്തവാടി - കുട്ട (വഴി), 21.10 കോഴിക്കോട് - ബംഗളൂരു (സൂപ്പര്‍ ഫാസ്റ്) - മാനന്തവാടി - കുട്ട (വഴി), 21.45 കോഴിക്കോട് - ബംഗളൂരു (സൂപ്പര്‍ ഫാസ്റ്) - മാനന്തവാടി - കുട്ട (വഴി), 20.15 തൃശൂര്‍ - ബംഗളൂരു (സൂപ്പര്‍ ഫാസ്റ്) - മാനന്തവാടി - കുട്ട (വഴി), 19.15 എറണാകുളം - ബംഗളൂരു (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 18.30 കോട്ടയം - ബംഗളൂരു (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 20.30 തലശേരി - ബംഗളൂരു (പീനിയ) (സൂപ്പര്‍ ഫാസ്റ്) - മൈസൂര്‍ - ഇരിട്ടി (വഴി).


ഈ സര്‍വീസുകള്‍ക്ക് പുറമെ ആലപ്പഴ ഡിപ്പോയില്‍നിന്ന് ഈ കാലയളവില്‍ രാവിലെ ആറു മണിക്ക് കോഴിക്കോട് - മൈസൂര്‍ വഴി ബംഗളൂരുവിലേക്ക് ഒരു പ്രത്യേക ഡീലക്സ് ബസ് സര്‍വീസ് നടത്തും.

ബംഗളൂരുവില്‍ നിന്നും ആലപ്പുഴയ്ക്കുളള മടക്ക സര്‍വീസ് മാത്രം ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൌകര്യം ഉണ്ടായിരിക്കും.

ഇതിനു പുറമെ വിജയദശമി ദിവസങ്ങളില്‍ ഒരു മള്‍ട്ടി ആക്സില്‍ ബസ് ഉപയോഗിച്ച് ഒരു അധിക സര്‍വീസ് തിരുവനന്തപുരത്ത് നിന്നു ബംഗളൂരുവിലേക്കും തിരിച്ചും നടത്തും.

കെഎസ്ആര്‍ടിസി ഇപ്പോള്‍ നടത്തിവരുന്ന പ്രധാനപ്പെട്ട അന്തര്‍സംസ്ഥാന സര്‍വീസുകളായ നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സര്‍വീസുകള്‍ ഒന്നുംതന്നെ മുടക്കം കൂടാതെ വിജയദശമി കാലയളവില്‍ കൃത്യമായി നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി തുടങ്ങിയ ദീര്‍ഘദൂര അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൌകര്യം ലഭ്യവുമാണ്.

യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഓണ്‍ലൈനില്‍ റിസര്‍വ് ചെയ്ത് നിലവിലുളള സര്‍വീസുകളും ബംഗളൂരുവില്‍ നിന്നും തിരിച്ചുമുളള പ്രത്യേക സര്‍വീസുകളും പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.