അച്ഛനോടൊപ്പം പോയ ബാലനെ തെരുവുനായ ആക്രമിച്ചു
അച്ഛനോടൊപ്പം പോയ ബാലനെ തെരുവുനായ ആക്രമിച്ചു
Thursday, October 8, 2015 11:50 PM IST
നെന്മാറ: നെന്മാറ ടൌണില്‍ അച്ഛന്റെ കൈപിടിച്ചു പോയിരുന്ന മൂന്നുവയസുകാരനെ തെരുവുനായ കടിച്ചുകീറി.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നെന്മാറ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നെന്മാറ മാട്ടുപ്പാറ ഓട്ടോഡ്രൈവര്‍ ശിവന്റെ മകന്‍ അനുഗ്രഹിനെയാണ് നായ ആക്രമിച്ചത്. നായയെ തട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ കുട്ടിയുടെ ശരീരത്തിലാകെ കടിച്ചു മുറിവേല്പിക്കുകയായിരുന്നു. ആളുകള്‍ ഓടിക്കൂടുമ്പോഴേക്കും നായ ഓടിപ്പോയി. നടന്നുപോയിരുന്ന കുട്ടിയെ നായ പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.


പേഴുംപാറ ബെത്ലേഹം നഴ്സറി സ്കൂള്‍ വിദ്യാര്‍ഥിയാണ് അനുഗ്രഹ്.

നെന്മാറ ബസ് സ്റാന്‍ഡ് പരിസരങ്ങളില്‍ തെരുവുനായ്ക്കള്‍ വ്യാപകമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.