അവര്‍ ചോദിക്കുന്നു, ഞങ്ങളുടെ വോട്ട് ഏതു ചൊവ്വയില്‍
അവര്‍ ചോദിക്കുന്നു, ഞങ്ങളുടെ വോട്ട് ഏതു ചൊവ്വയില്‍
Thursday, October 8, 2015 12:03 AM IST
കണ്ണൂര്‍: ചൊവ്വയില്‍ വെള്ളമുണ്േടാ എന്ന ഗവേഷണം നടക്കുമ്പോള്‍ കണ്ണൂര്‍ കോര്‍പറേഷന്റെ ഒരു ഭാഗത്തുള്ള വോട്ടര്‍മാര്‍ തെരയുന്നതു തങ്ങളുടെ വോട്ട് ഏതു ചൊവ്വയിലാണെന്നാണ്.

നഗര ത്തോടു ചേര്‍ന്നുള്ള ചൊവ്വ പ്രദേശത്തു താമസിക്കുന്നവരാണു വാര്‍ഡ് അറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുന്നത്. കോര്‍പറേഷന്‍ രൂപീകരിച്ചശേഷമുള്ള കന്നി തെരഞ്ഞെടുപ്പില്‍ ആകെയു ള്ള 55 വാര്‍ഡുകളില്‍ നാലെണ്ണത്തിന്റെ പേര് ചൊവ്വയെന്നാണ്. ചൊവ്വ, മേലേചൊവ്വ, താഴെചൊവ്വ, എടച്ചൊവ്വ എന്നിങ്ങനെയാണു പേരുകള്‍.


നഗരസഭയായിരുന്നപ്പോള്‍ രണ്ടു ചൊവ്വാ വാര്‍ഡുകളായിരുന്നു ഉണ്ടായിരുന്നത്. ചൊവ്വ വെസ്റും ചൊവ്വ ഈസ്റുമായിരുന്നു ഇവ.

സമീപപഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്തു കോര്‍പറേഷനാക്കിയപ്പോള്‍ ചൊവ്വകളുടെ എണ്ണം ഇരട്ടിയാവുകയായിരുന്നു. പുതിയ വാര്‍ഡുകളായതിനാല്‍ തങ്ങളുടെ വോട്ട് ഏതു ചൊവ്വയിലാണെന്ന് ഇപ്പോഴും പലര്‍ക്കും നിശ്ചയമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.