ഡിസിഎല്‍ ബാലരംഗം
Thursday, October 8, 2015 12:12 AM IST
കൊച്ചേട്ടന്റെ കത്ത് / സല്‍ക്കാരം എന്ന സല്‍ക്കാര്യം

സ്നേഹമുള്ള ഡിസിഎല്‍ കുടുംബാംഗങ്ങളേ,

ഒരു ദൂരയാത്രയ്ക്കിടയില്‍ ഉച്ചഭക്ഷണത്തിനു യോജിച്ച സ്ഥലമെന്നു വിചാരിച്ചാണ് ഞങ്ങള്‍ ആ വലിയ ഹോട്ടലില്‍ കയറിയത്. പുറമേനിന്നു നോക്കിയാല്‍ ബഹുനില മന്ദിരം! ഒരു സ്റാര്‍ ഹോട്ടലിന്റെ മോടിയോടെയുള്ള പരസ്യബോര്‍ഡില്‍, രുചികരമായ വിവിധ വിഭവങ്ങളുടെ ഇല്യൂമിനേറ്റഡ് ചിത്രങ്ങള്‍! പക്ഷേ, അകത്ത് ആളനക്കം തീരെ കുറവ്. അരമണിക്കൂറിലേറെ കാത്തിരുന്നപ്പോള്‍ ഒരു അലംകൃത വസ്ത്രധാരി കൊണ്ടുവന്നത് ചത്ത ചപ്പാത്തിയും മരച്ച മീന്‍ കറിയും! അതൃപ്തിയോടെ അവിടെനിന്നിറങ്ങുമ്പോള്‍ ഓര്‍ത്തു, ഹോട്ടലിന്റെ ആകാരം അതിസുന്ദരമെന്നാലും, ആഹാരം രുചികരമാകണമെന്നില്ല!

"അതിഥി ദേവാ ഭവ'' എന്ന പ്രമാണത്തില്‍ വിശ്വസിക്കുന്ന കേരളീയര്‍ അതിഥി സല്‍ക്കാരപ്രിയരാണ്. വീട്ടില്‍ വരുന്നവരെ ഭക്ഷണംകൊണ്ടും അരികില്‍ വരുന്നവരെ ഭാഷണംകൊണ്ടും സല്‍ക്കരിക്കുന്നവരാണ് നമ്മള്‍. സല്‍ക്കാരം എന്നത് ഒരു സല്‍ക്കാര്യം, നല്ലകാര്യം തന്നെയാണെന്നത് മലയാളിയുടെ സമൂഹ ധാര്‍മ്മികബോധമാണ്.

"നല്ലാ വാക്കോതുവാന്‍ ത്രാണിയുണ്ടാകണം'' എന്നത് നമ്മുടെ പ്രാക്തനമായ പ്രാര്‍ത്ഥനാമന്ത്രമാണ്. ഭക്ഷണം നല്കി സല്‍ക്കരിക്കുവാന്‍ സാധിച്ചില്ലെങ്കിലും അനുദിനം കണ്ടുമുട്ടുന്നവരെ നല്ല വാക്കോതി സല്‍ക്കരിക്കുവാനുള്ള ആതിഥ്യമര്യാദ നമുക്കുണ്െടങ്കില്‍ നമ്മുടെ വ്യക്തിത്വം മാന്യതയുള്ളതാകും, മാറ്റേറിയതാകും.

ഓരോ ഹോട്ടലിലെയും വിഭവങ്ങള്‍ ആ ഉടമസ്ഥന്റെ സല്‍ക്കാര പ്രിയത്തിന്റെ മാത്രമല്ല, സംസ്കാരത്തിന്റെകൂടി നിദര്‍ശനമാണ്. അതുകൊണ്ടുതന്നെ സല്‍ക്കാരം സംസ്കാരത്തിന്റെ വിരുന്നുകൂടിയാകുമ്പോഴാണ് സല്‍ക്കാര്യമായി മാറുന്നത് . എന്റെ മാന്യതയുടെ വിരുന്നുമേശയിലെ പെരുമാറ്റത്തിന്റെ പാത്രത്തില്‍ ഞാന്‍ എന്നും വിളമ്പിനല്‍കുന്ന വാക്കുകളുടെ വിഭവങ്ങളാണ് സല്‍ക്കാര്യമായി മാറേണ്ട എന്റെ സല്‍ക്കാരത്തിന്റെ സംസ്കാരം നിര്‍ണയിക്കുന്നത്.

അതുകൊണ്ടുതന്നെ ഞാനും നിങ്ങളും മേല്‍പ്പറഞ്ഞ വിവിധ ഭക്ഷണശാലകളുടെ സംസ്കാരസവിശേഷതകള്‍ പ്രകടിപ്പിക്കുന്നവരാണ്. നാം ഓരോരുത്തരുടെയും സല്‍ക്കാരത്തില്‍ നാം പ്രതിനിധാനം ചെയ്യുന്ന ഭക്ഷണശാലയുടെ സ്വഭാവവും പ്രകടമാകുന്നുണ്ടാകും. ചിലര്‍ മുറുക്കാന്‍കട സംസ്കാരമാണ്. ചിലര്‍ മാടക്കട സംസരമാണ്. മറ്റുചിലര്‍ തട്ടുകട സല്‍ക്കാരമാണ്. സ്നേഹമൂറുന്ന കുടുംബത്തിന്റെയും നല്ല ഹോട്ടലുകളുടെയും സല്‍ക്കാരമാണ് ചിലര്‍ നല്‍കുന്നത്. ഓരോരുത്തരും അവര്‍ അവതരിപ്പിക്കുന്ന ശൈലിയനുസരിച്ചാണ് പെരുമാറുന്നതെങ്കില്‍ ആര്‍ക്കും അസ്വസ്ഥതയുണ്ടാവില്ല. മുറുക്കാന്‍ കടയില്‍ നിന്നു ചിക്കന്‍ ബിരിയാണി നാം പ്രതീക്ഷിക്കുന്നില്ലല്ലോ. തട്ടുകടയുടെ സല്‍ക്കാര സാധ്യതയല്ല, സ്റാര്‍ ഹോട്ടലിന്.

ചിലര്‍ ഡിഗ്രികളും ബിരുദങ്ങളും ഡോക്ടറേറ്റുകളും പദവികളും കൊണ്ടുള്ള ബഹുനില മാളികയായാണ് സ്വയം അവതരിപ്പിക്കുന്നത്. അടുത്തുചെന്നാല്‍, അവര്‍ വിളമ്പുന്നതോ, വെറും മുറുക്കാന്‍ കട സംസ്കാരവും. മണിമാളികപോലെ ഔന്നത്യമുള്ളവര്‍ തട്ടുകട സംസ്കാരമുള്ള വാക്കുകള്‍ വിളമ്പിയാല്‍ വിരുന്നുവരുന്ന അതിഥികള്‍ വ്യഥിതരാവുമെന്നു തീര്‍ച്ച. എന്നാല്‍, തട്ടുകടയുടെ പരിമിതികളുള്ള ചിലര്‍ സ്റാര്‍ ഹോട്ടലിന്റെ കുലീനതയുള്ള വാക്കുകളുടെ വരരുചി പകര്‍ന്ന് നമ്മെ വിസ്മയിപ്പിക്കുന്നുമുണ്ട്!

കൂട്ടുകാരേ, അനുദിനം നമ്മെ സമീപിക്കുന്നവര്‍ക്കും നാം കണ്ടുമുട്ടുന്നവര്‍ക്കും നാമാകുന്ന വിരുന്നുശാലയില്‍നിന്ന് നല്ല വാക്കുകള്‍കൊണ്ട്, വിരുന്നൂട്ടാം. സദാ പുഞ്ചിരിയുടെ പാല്‍പ്പായസംകൊണ്ട് അതിഥികളെ മുദിതരാക്കാം. ഓര്‍ക്കാം സല്‍ക്കാരം ഒരു സല്‍ക്കാര്യംതന്നെ!


സസ്നേഹം, സ്വന്തം കൊച്ചേട്ടന്‍


മൂലമറ്റം മേഖലാ ടാലന്റ് ഫെസ്റ് 24-ന്

മൂലമറ്റം: ദീപിക ബാലസഖ്യ മൂലമറ്റം മേഖലാ ടാലന്റ് ഫെസ്റ് 24-ന് മൂലമറ്റം എസ്എച്ച് ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.

മത്സരങ്ങള്‍ രാവിലെ 9.15ന് ആരംഭിക്കും. എല്‍.പി വിഭാഗത്തിന് പ്രസംഗം, ലളിതഗാനം, ഡിസിഎല്‍ ആന്തം, മോണോ ആക്ട്, യു.പി. വിഭാഗത്തിന് പ്രസംഗം, ലളിതഗാനം, ഡിസിഎല്‍ ആന്തം, കഥാപ്രസംഗം, ഹൈസ്കൂള്‍ വിഭാഗത്തിന് മലയാളം പ്രസംഗം, ഇംഗ്ളീഷ് പ്രസംഗം, ലളിതഗാനം, ഡിസിഎല്‍ ആന്തം, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് സംഘഗാനം, പ്രസംഗം (ആണ്‍കുട്ടികള്‍ക്കു മാത്രം), ലളിതഗാനം (പെണ്‍കുട്ടികള്‍ക്കു മാത്രം) എന്നീ ഇനങ്ങളിലായിരിക്കും മത്സരം.

എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി നടത്തുന്ന മത്സരത്തില്‍ പ്രസംഗം, ലളിതഗാനം, കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേ കം മത്സരങ്ങളുണ്ടായിരിക്കും.

പ്രസംഗത്തിന് എല്‍.പി. വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് അഞ്ചു മിനിറ്റുമായിരിക്കും സമയം.

പ്രസംഗവിഷയം: എല്‍പി വിഭാഗം. "തളരുന്ന കൃഷിയും കിതയ്ക്കുന്ന കേരളവും''

യു.പി. വിഭാഗത്തിന് രണ്ടു വിഷയങ്ങളു ണ്ടായിരിക്കും. ഇതില്‍ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയ മാണ് കുട്ടി പറയേണ്ടത്. 1. നഷ്ടപ്പെടുന്ന മൂല്യങ്ങള്‍, തകരുന്ന കുടുംബങ്ങള്‍, 2. മായം കലര്‍ന്ന ഭക്ഷണവും മരവിക്കുന്ന മലയാളി മനസും എന്നിവയുമാണ്. ഹൈസ്കൂള്‍ ഇംഗ്ളീഷ് : ഠവല ൃലഹലരമിരല ീള ഡ.ച.ഛ. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം പ്രസംഗവിഷയം മത്സരത്തിന് അഞ്ചു മിനിറ്റു മുമ്പാണ് നല്കുക. ലളിതഗാന ത്തിനു സമയം 5 മിനിറ്റായിരിക്കും.

ഓരോ സ്കൂളില്‍നിന്നും വ്യക്തിഗത ഇനങ്ങളില്‍ രണ്ടു കുട്ടികള്‍ക്കും ഗ്രൂപ്പിനങ്ങളില്‍ ഓരോ ടീമിനും വീതം മത്സരിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മേഖലാ ഓര്‍ഗനൈസര്‍ റോയ് ജെ. കല്ലറങ്ങാട്ടുമായി ബന്ധപ്പെടുക. ഫോണ്‍: 9497279347.


ചങ്ങനാശേരി മേഖല രചനാമത്സരങ്ങള്‍ ഇന്ന്

ചങ്ങനാശേരി: ദീപിക ബാലസഖ്യം ചങ്ങനാശേരി മേഖലാ ടാലന്റ് ഫെസ്റിന്റെ ഭാഗമായ കഥ, കവിത, ഉപന്യാസ രചനാമത്സരങ്ങള്‍ ഇന്നു രാവിലെ 11-ന് ചങ്ങനാശേരി സെന്റ് ആന്‍സ് ഹൈസ്കൂളില്‍ നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രണവ്യ ഏബ്രഹാം അറയ്ക്കത്തറ അധ്യക്ഷത വഹിക്കുന്ന സമ്മേളനം ഹെഡ്മിസ്ട്രസ് സിസ്റര്‍ എത്സി പ്ളാത്തോട്ടം ഉദ്ഘാടനം ചെയ്യും. മേഖലാ ഓര്‍ഗനൈസര്‍ ആന്‍സി മേരി ജോണ്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി റോയി തോമസ് കൃതജ്ഞതയും പറയും.


വൃദ്ധദിനാചരണം

ഇരട്ടയാര്‍: സെന്റ് തോമസ് സ്കൂളിലെ ഡിസിഎല്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വൃദ്ധദിനാചരണം ഏറെ ഹൃദയസ്പര്‍ശിയായ അനുഭവമായി മാറി. 1966 മുതല്‍ ഇരട്ടയാറ്റില്‍ സന്തോഷ് ഹോട്ടല്‍ നടത്തുന്ന ഇരട്ടയാറുകാരുടെ സ്വന്തം കുട്ടന്‍ചേട്ടനെയും അമ്മിണിചേട്ടത്തിയെയും സ്കൂള്‍ ഹെഡ്മാസ്റര്‍ പി.ജെ. ജോസഫ് പൊന്നാടയണിയിച്ച് ആദരിച്ചു. ശാഖാ ഡയറക്ടര്‍ കൊച്ചുറാണി ജോസഫ്, ശാഖാ ഭാരവാഹികള്‍ എന്നിവര്‍ അവര്‍ക്കു സമ്മാനങ്ങള്‍ നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.