25 ലേറെ മോഷണക്കേസുകളിലെ പ്രതി പിടിയില്‍
25 ലേറെ മോഷണക്കേസുകളിലെ പ്രതി പിടിയില്‍
Thursday, October 8, 2015 12:14 AM IST
ചെറുതോണി: കുപ്രസിദ്ധ മോഷ്ടാവ് അടൂര്‍ കടമ്പനാട് പൂന്തല പുത്തന്‍വീട്ടില്‍ ഓമനക്കുട്ടന്‍ (49) ഇടുക്കി പോലീസിന്റെ പിടിയിലായി. വാഴത്തോപ്പ് ശ്രീധര്‍മശാസ്താ ക്ഷേത്രത്ത ില്‍ കഴിഞ്ഞ ജൂണ്‍ 29-ന് നടത്തിയ മോഷണത്തിനാണിയാള്‍ പിടിയിലായത്. ഇവിടെനിന്നും വിഗ്രഹം, പണം, കിരീടം എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. 38300 രൂപയുടെ നഷ്ടമാണു കണക്കാക്കപ്പെട്ടിരുന്നത്.

തോപ്രാംകുടിയില്‍ ബന്ധുവീട്ടിലെത്തിയശേഷമാണിയാള്‍ അമ്പലത്തില്‍ മോഷണം നടത്തിയത്. ഇതിനുശേഷം മുങ്ങിയ ഇയാള്‍ കുരുതിക്കളം അമ്പലത്തി ലും മോഷണം നട ത്തിയിരുന്നു. ഓമനക്കുട്ടനെയുമായി പേ ായ ഓട്ടോറിക്ഷ ഡ്രൈവറുടെ മാബൈല്‍ ഫോണ്‍ നമ്പര്‍ കുരുതിക്കളം അമ്പലപരിസരത്തുനിന്നും ലഭിച്ചിരുന്നു.


ഇയാളെ പിടികൂടി ചോദ്യംചെയ്തതോടെയാണ് ഓമനക്കുട്ടനാണ് പ്രതിയെന്ന് കണ്െടത്താനായത്. ഇയാളെ അടൂരില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നിരവധിത്തവണ മോഷണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.