കര്‍ഷക കടാശ്വാസത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി
Thursday, October 8, 2015 11:37 PM IST
തിരുവനന്തപുരം: കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷനില്‍ കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകള്‍ സ്വീകരിക്കുന്നതിന് അവസാന തീയതി ഒക്ടോബര്‍ 31 ആയി പുനര്‍ നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

സഹകരണബാങ്കുകള്‍, സംഘങ്ങള്‍ എന്നിവയില്‍നിന്ന് എടുത്തിട്ടുള്ള വായ്പകള്‍ മാത്രമാണ് കമ്മീഷന്‍ കടാശ്വസത്തിനായി പരിഗണിക്കുന്നത്. ദേശസാത്കൃത ബാങ്കുകള്‍, ഇതര ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ വായ്പകള്‍ പരിഗണിക്കുകയില്ല. വായ്പകള്‍ 18.01.2007 നോ അതിനു മുന്‍പോ എടുത്തതോ പുതുക്കിയതോ ആയിരിക്കണം. വയനാട് ജില്ലയില്‍ 31.10.2011 വരെയുള്ള വായ്പകള്‍ക്ക് അര്‍ഹതയുണ്ട്. കടാശ്വാസത്തിനായി നിശ്ചയിക്കപ്പെട്ട (സി ഫോം) ഫോമിലാണ് കമ്മീഷന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫോം കമ്മീഷന്‍ ഓഫീസിലെ അന്വേഷണ വിഭാഗത്തില്‍ സൌജന്യമായി ലഭ്യമാണ്.


അപേക്ഷ കമ്മീഷന്റെ വെബ്സൈറ്റായ ംംം.സളെറൃര. സലൃമഹമ.ഴ്ീ.ശി ലും കൃഷി വകുപ്പിന്റെ വെബ്സൈറ്റായ ംംം.സലൃമഹമമഴൃശരൌഹൌൃല.ഴ്ീ.ശി ല്‍ കാര്‍ഷിക കേരളം എന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

അപേക്ഷ അയയ്ക്കേണ്ട വിലാസം: സെക്രട്ടറി, കേരളസംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍, അഗ്രി അര്‍ബന്‍ മാര്‍ക്കറ്റ് കോമ്പൌണ്ട്, വെന്‍പാലവട്ടം, ആനയറ പി.ഒ, തിരുവനന്തപുരം - 695 029. ഫോണ്‍: 0471 2743783, ഫാക്സ് - 0471 2743782.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.