രാജഗിരിയില്‍ ദേശീയ വെല്‍ഡ് മീറ്റ്
Thursday, October 8, 2015 12:28 AM IST
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് വെല്‍ഡിംഗിന്റെ (ഐഐഡബ്ള്യു) ആഭിമുഖ്യത്തില്‍ ദേശീയ വെല്‍ഡ് മീറ്റ് കാക്കനാട് രാജഗിരി എന്‍ജിനിയറിംഗ് കോളജില്‍ നാളെ നടക്കും. കൊച്ചി ഷിപ്പ്യാര്‍ഡ് സിഎംഡി കെ. സുബ്രഹ്മണ്യം, ഐഐഡബ്ള്യു ദേശീയ പ്രസിഡന്റ് ആര്‍.ശ്രീനിവാസന്‍, സെക്രട്ടറി ജനറല്‍ പരിമള്‍ ബിശ്വാസ് എന്നിവര്‍ പങ്കെടുക്കും. 25 വര്‍ഷത്തിനു ശേഷമാണ് ഐഐഡബ്ള്യു ദേശീയ വെല്‍ഡ് മീറ്റ് കേരളത്തില്‍ നടക്കുന്നത്. പരിപാടിയോടനുബന്ധിച്ചു രാജഗിരി എന്‍ജിനിയറിംഗും ഐഐഡബ്ള്യുവും ധാരണാപത്രത്തില്‍ ഒപ്പിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.