സൈനിക സ്കൂള്‍ പ്രവേശനത്തിന് നവംബര്‍ 30 വരെ അപേക്ഷിക്കാം
Thursday, October 8, 2015 12:30 AM IST
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ 2016-17 വര്‍ഷത്തെ ആറ്, ഒന്‍പത് ക്ളാസുകളിലേയ്ക്കുള്ള ഓള്‍ ഇന്ത്യ സൈനിക സ്കൂള്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. അപേക്ഷയും പ്രോസ്പെക്ടസും നവംബര്‍ 21 വരെ ലഭിക്കും. ആറാം ക്ളാസിലേക്ക് 80, ഒന്‍പതാം ക്ളാസിലേക്ക് 15 സീറ്റുകളാണുള്ളത്.

പ്രോസ്പെക്ടസും അപേക്ഷഫോമും മുന്‍വര്‍ഷത്തെ ചോദ്യപേപ്പറും ആവശ്യമുള്ളവര്‍ ഠവല ജൃശിരശുമഹ, ടമശിശസ ടരവീീഹ, ഗമ്വവമസീീമാേേ, ഠവശ്ൃൌമിമിവേമുൌൃമാ695 585 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. 'ജൃശിരശുമഹ, ടമശിശസ ടരവീീഹ ഗമ്വവമസീീമാേേ' എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 475 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൂടെ അയയ്ക്കണം. പട്ടിക വിഭാഗക്കാര്‍ 325 രൂപയുടെ ഡ്രാഫ്റ്റ് അയച്ചാല്‍ മതി (നേരിട്ട് വാങ്ങുന്നവര്‍ക്ക് യഥാക്രമം 425 രൂപ, 275 രൂപ). അപേക്ഷകന്റെ ജനന തീയതി, പൂര്‍ണവിലാസം, ഫോണ്‍ നമ്പര്‍, ചേരേണ്ട ക്ളാസ്, വിശേഷ വിഭാഗം (വിമുക്തഭടന്റെ പുത്രന്‍, പട്ടിക ജാതി തുടങ്ങിയ പരിഗണന പ്രസക്തമാണെങ്കില്‍) എന്നിവ കത്തില്‍ കാണിച്ചിരിക്കണം. അപേക്ഷാഫോം സ്കൂളില്‍ നിന്നു നേരിട്ടോ 12 മുതല്‍ ംംം.മെശിശസരെവീ ീഹ്ാ.ിശര.ശി എന്ന സ്കൂള്‍ വെബ്സൈറ്റിലോ ലഭ്യമാകും.


പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 30-ന് മുമ്പായി സ്കൂളില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.മെശിശസരെവീീഹ്ാ.ിശര.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, 0471-2167590 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക. പ്രവേശന പരീക്ഷയുടെയും തുടര്‍ന്നുള്ള അഭിമുഖത്തിന്റയും, വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തില്‍ തയാറാക്കുന്ന മെരിറ്റ് ലിസ്റില്‍ നിന്നു മാത്രമായിരിക്കും പ്രവേശനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.