തെരഞ്ഞെടുപ്പു പ്രചാരണം അതിരുവിട്ടാല്‍ സ്ക്വാഡിന്റെ പിടിയിലാകും
തെരഞ്ഞെടുപ്പു പ്രചാരണം അതിരുവിട്ടാല്‍ സ്ക്വാഡിന്റെ പിടിയിലാകും
Friday, October 9, 2015 12:40 AM IST
തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പരിപാടികള്‍ നിയമപരമാണോ എന്നു പരിശോധിക്കാന്‍ ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.

വരണാധികാരിയല്ലാത്ത അസിസ്റന്റ് കളക്ടറുടേയോ സബ് കളക്ടറുടേയോ ഡെപ്യൂട്ടി കളക്ടറുടേയോ നേതൃത്വത്തിലാകും ജില്ലാതല സ്ക്വാഡ് പ്രവര്‍ത്തിക്കുക. ബ്ളോക്ക് തലത്തില്‍, ബ്ളോക്ക് ഡവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തില്‍ സ്ക്വാഡും രൂപീകരിക്കേണ്ടതാണ്.

നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൌണ്‍സ്മെന്റ്, മീറ്റിംഗുകള്‍ മറ്റ് പ്രചാരണ പരിപാടികള്‍ എന്നിവയുടെ നിയമസാധുത സ്ക്വാഡ് പരിശോധിക്കും. നിയമപരമല്ലാത്ത പ്രചാരണ പരിപാടികള്‍ ഉടന്‍ നിര്‍ത്തിവയ്പിക്കേണ്ടതും പോസ്ററുകളോ ബോര്‍ഡുകളോ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കേണ്ടതുമാണ്. ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും ചെലവുകള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുകയും ചെയ്യണം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ധനകാര്യ നിരീക്ഷകന്‍ ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡിന്റെ ശ്രദ്ധയില്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കേണ്ടതാണ്.ജില്ലാ തലത്തി ലും ബ്ളോക്ക് തലത്തിലും ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചുകൊണ്ട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും പകര്‍പ്പ് കമ്മീഷനില്‍ ലഭ്യമാക്കേണ്ടതുമാണെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

സെക്ടറല്‍ ഓഫീസര്‍മാരെ നിയമിക്കും

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോളിംഗ് സ്റേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുന്നതിനുമായി സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഒരു പഞ്ചായത്തിലെ 20 പോളിംഗ് സ്റേഷനുകളിലേക്കായി ഒരു സെക്ടറല്‍ ഓഫീസറേയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ 20 പോളിംഗ് സ്റേഷനുകളിലേയ്ക്ക് ഒന്ന് വീതം സെക്ടറല്‍ ഓഫീസര്‍മാരെയുമാണ് നിയമിക്കുക.


വില്ലേജ് ഓഫീസര്‍, സ്പെഷല്‍ വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് സെക്ടറല്‍ ഓഫീസര്‍മാരായി നിയോഗിക്കുക. ആവശ്യമെങ്കില്‍ മറ്റ് വകുപ്പുകളിലെ ജൂനിയര്‍ സൂപ്രണ്ടുമാരേയും പരിഗണിക്കും. വോട്ടെടുപ്പിനു രണ്ട് ദിവസം മുമ്പ് മുതല്‍ പോളിംഗിന് ശേഷം സാധനങ്ങള്‍ തിരികെ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്നതു വരെയാകും സെക്ടറല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം.

ഓരോ സെക്ടറല്‍ ഓഫീസര്‍മാരും വോട്ടെടുപ്പിന് മുമ്പ് തന്നെ അതത് പോളിംഗ് സ്റേഷനുകള്‍ സന്ദര്‍ശിച്ചു വോട്ടെടുപ്പിന് ആവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്േടായെന്ന് പരിശോധിക്കണം. കൂടാതെ പോളിംഗിന് തലേ ദിവസം എല്ലാ പോളിംഗ് സ്റേഷനുകളും സന്ദര്‍ശിച്ച് പോളിംഗ് ഉദ്യോഗസ്ഥരെല്ലാം പോളിംഗ് സ്റേഷനില്‍ എത്തിയിട്ടുണ്േടാ എന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പു സാമഗ്രികള്‍ ലഭിച്ചിട്ടുണ്േടായെന്നും ഉറപ്പുവരുത്തണം.

ഏതെങ്കിലും പോളിംഗ് സ്റേഷനില്‍ അടിയന്തര സാഹചര്യത്തില്‍ പുതിയ മെഷീന്‍ ആവശ്യമായി വന്നാല്‍ അവ ഉടന്‍ തന്നെ ലഭ്യമാക്കി റിട്ടേണിംഗ് ഓഫീസറുമായി ബന്ധപ്പെട്ട് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണം. കൂടാതെ ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ടു പ്രസ്തുത പോളിംഗ് സ്റേഷനുകള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പോളിംഗ് പുരോഗതി ശേഖരിച്ച് റിട്ടേണിംഗ് ഓഫീസറെ അറിയിക്കേണ്ടതുമാണ്. പോളിംഗ് സ്റേഷനിലോ അവയുടെ പരിസരത്തോ എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പോലീസുമായി ബന്ധപ്പെട്ട് അവ പരിഹരിക്കാന്‍ ശ്രമിക്കേണ്ടതാണ്.

ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, വരണാധികാരി, ബന്ധപ്പെട്ട പോളിംഗ് സ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പ്രദേശത്ത് ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ എന്നിവരുടെ മൊബൈല്‍ നമ്പറുകള്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ ശേഖരിക്കേണ്ടതാണ്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണു സെക്ടറല്‍ ഓഫീസര്‍മാരെ നിയമിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.