തിരൂരില്‍ ബീഫ്ഫെസ്റിനു നേരേ അക്രമം
Friday, October 9, 2015 12:42 AM IST
തിരൂര്‍: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ തിരുന്നാവായയിലുള്ള തിരൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ബീഫ് ഫെസ്റിവെല്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവം. കാമ്പസില്‍ ബീഫ് ഫെസ്റിവല്‍ നടത്താന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രാദേശിക കേന്ദ്രം ഡറയക്ടറുടെ അനുമതി തേടി. ഡയറക്ടറുടെ അനുമതിയോടെയാണു ബീഫ് ഫെസ്റ് നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം തീരുമാനിക്കുകയും ഇന്നലെ ഫെസ്റിവല്‍ നടത്താനുള്ള ഒരുക്കം ചെയ്യുകയുമായിരുന്നു. ഉച്ചയോടെ ബീഫ് കറികളും ഫെസ്റിവലിനുള്ള മറ്റു സാമഗ്രികളും കാമ്പസിലെത്തിച്ചു. എന്നാല്‍, ഇതില്‍ പ്രതിഷേധിച്ചു ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തിരുന്നാവായയിലെത്തിയതോടെയാണു സംഘര്‍ഷാവസ്ഥയുണ്ടായത്.


ഫെസ്റിവെല്‍ തുടങ്ങുന്നതിനു മുമ്പു കാമ്പസിലേക്കു ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ ബീഫ് കറി പാത്രങ്ങളില്‍ പെട്രോളൊഴിക്കുകയും ഫെസ്റിവല്‍ സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.