ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
Friday, October 9, 2015 12:43 AM IST
മൂവാറ്റുപുഴ: ആടിനെയും രണ്ട് കുഞ്ഞുങ്ങളെയും തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. റാക്കാട് കാഞ്ഞിരംകുഴയ്ക്കല്‍ നാരായണന്റെ ആടിനെയും കുഞ്ഞുങ്ങളെയുമാണു നായക്കൂട്ടം ആക്രമിച്ചു കൊന്നത്.

ഇന്നലെ ഉച്ചയ്ക്ക് സമീപത്തെ റബര്‍തോട്ടത്തില്‍ കെട്ടിയിരുന്ന ആടുകളെ നായ്ക്കള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ആടിന്റെ കരച്ചില്‍കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേയ്ക്കും നായക്കൂട്ടം ഓടിപ്പോയി.

ശരീരമാസകലം മുറിവേറ്റ ആടുകള്‍ തല്‍ക്ഷണം ചത്തു. പ്രദേശത്ത് തെരുവുനായയുടെ ശല്യം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.