ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചു
Friday, October 9, 2015 12:45 AM IST
കോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ ദേശീയ കമ്മിറ്റി പ്രസിഡന്റായി പ്രഫ.എന്‍.പി. സിംഗിനെയും ജനറല്‍ സെക്രട്ടറിയായി അഹമ്മദ്കുട്ടി ഉണ്ണികുളത്തെയും ട്രഷററായി സിറാജ് ഇബ്രാഹിം സേഠിനെയും തെരഞ്ഞെടുത്തു. അടുത്ത മാസം ഡല്‍ഹിയില്‍ ചേരുന്ന ജനറല്‍ കണ്‍വന്‍ഷനില്‍ മറ്റു ഭാരവാഹികളെ തീരുമാനിക്കും.

ഉത്തരേന്ത്യയിലെ ഏഴു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (എന്‍എല്‍ഒ) സ്വതന്ത്ര തൊഴിലാളി യൂണിയനും (എസ്ടിയു) യോജിച്ചു നീങ്ങുന്നതിന്റെ ഭാഗമായാണു കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചതെന്ന് എന്‍എല്‍ഒ പ്രസിഡന്റ് പ്രസിഡന്റ് പ്രഫ.എന്‍.പി സിംഗ്, മുസ്ലിംലീഗ് ദേശീയ വക്താവ് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.