ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ ക്യാമ്പ്
Friday, October 9, 2015 12:45 AM IST
കോട്ടയം: ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാനപ്രവര്‍ത്തക ക്യാമ്പ് നാളെയും ഞായറാഴ്ചയുമായി ഭരണങ്ങാനം ഓശാന മൌണ്ടില്‍ നടക്കും. നാളെ രാവിലെ 10നു സംസ്ഥാനപ്രസിഡന്റ് പ്രഫ. എ.ജി. ഒലീനയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എന്‍. സീമ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ.എല്‍. വിവേകാനന്ദന്‍ എന്നിവര്‍ പ്രസംഗിക്കും.


ഞായറാഴ്ച രാവിലെ 10നു സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. ഡി.കെ. ബാബുവിന്റെ അധ്യക്ഷതയില്‍ചേരുന്ന സമ്മേളനത്തില്‍ പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി പ്രഫ. വി.എന്‍. മുരളി പ്രസംഗിക്കും. കേരളത്തിലെ ആറു സര്‍വകലാശാലകളിലെ വിവിധ കോളജുകളില്‍നിന്നുള്ള യൂണിറ്റ് ഭാരവാഹികള്‍ ക്യാമ്പില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.