ജല ഉച്ചകോടി കൊച്ചിയില്‍ 19ന്
Friday, October 9, 2015 12:45 AM IST
കൊച്ചി: ജര്‍മന്‍ വാട്ടര്‍ പാര്‍ട്ണര്‍ഷിപ്പും എസ്സിഎംഎസ് സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ടെക്നോളജിയിലെ ജല ഗവേഷണ വിഭാഗമായ എസ്സിഎംഎസ് വാട്ടര്‍ ഇന്‍സ്റിറ്റ്യൂട്ടും സംയുക്തമായി കൊച്ചി കോര്‍പറേഷന്റെ സഹകരണത്തോടെ നടത്തുന്ന ജല ഉച്ചകോടി 19നു നടക്കും.

ഹോട്ടല്‍ താജ് ഗേറ്റ്വേയില്‍ രാവിലെ ഒന്‍പതിനു തുടങ്ങുന്ന സമ്മേളനം സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍, ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ യോന്‍ വോദോ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനംചെയ്യും. എസ്സിഎംഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ജി.പി.സി. നായര്‍ അധ്യക്ഷത വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.