കോട്ടയം അതിരൂപത ജൂബിലി ദമ്പതീ സംഗമം നാളെ
Friday, October 9, 2015 12:46 AM IST
കോട്ടയം: കോട്ടയം അതിരൂപത ജൂബിലി ദമ്പതി സംഗമം നാളെ ചൈതന്യയില്‍ നടക്കും. 1990-ല്‍ വിവാഹിതരായി വിവാഹ രജത ജൂബിലി ആഘോഷിക്കുന്ന അതിരൂപതാംഗങ്ങളായ ദമ്പതികളെ ഉള്‍പ്പെടുത്തിയ സംഗമത്തിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എംപിയും ഭാര്യ നിഷ ജോസും ചേര്‍ന്നു നിര്‍വഹിക്കും. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അധ്യക്ഷത വഹിക്കും. ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, പ്രഫ. ടി.സി. തങ്കച്ചന്‍, ജോസ് പൂക്കുമ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സംഗമത്തോടനുബന്ധിച്ചു കൃതജ്ഞത ബലിയും മാതൃകാ ദമ്പതികളെ ആദരിക്കലും സമ്മാനദാനവും നടത്തും. വിവിധ ഇടവകകളില്‍ നിന്നായി അഞ്ഞൂറില്‍പ്പരം ദമ്പതികള്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.