വെള്ളാപ്പള്ളി-ആര്‍എസ്എസ് ബന്ധം ഉമ്മന്‍ ചാണ്ടിയുടെ ഒത്താശയില്‍: പിണറായി
വെള്ളാപ്പള്ളി-ആര്‍എസ്എസ് ബന്ധം ഉമ്മന്‍ ചാണ്ടിയുടെ ഒത്താശയില്‍: പിണറായി
Saturday, October 10, 2015 12:51 AM IST
കോഴിക്കോട്: ആര്‍എസ്എസുമായുള്ള വെള്ളാപ്പള്ളി നടേശന്റെ ബന്ധത്തിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒത്താശ ചെയ്യുകയാണെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഭരണത്തുടര്‍ച്ച നേടാന്‍ ആര്‍എസിനെ കൂട്ടുപിടിക്കുകയാണ് ഉമ്മന്‍ ചാണ്ടി. വെള്ളാപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും ആര്‍എസ്എസും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിനുള്ള നീക്കമാണു നടക്കുന്നത്. ഇതു കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കാലിക്കട്ട് പ്രസ്ക്ളബിന്റെ മുഖാമുഖം പരിപാടിയായ പഞ്ചായത്ത്-2015ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


വെള്ളാപ്പള്ളിക്കെതിരായ യുഡിഎഫിലെ നീക്കം തടഞ്ഞതു ഉമ്മന്‍ ചാണ്ടിയാണ്. കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെ വെള്ളാപ്പള്ളി അധിക്ഷേപിച്ചതുപോലും മുഖ്യമന്ത്രി അവഗണിച്ചു. യുഡിഎഫ് ഘടകകക്ഷിയായ ജെഎസ്എസിന്റെ നേതാവ് രാജന്‍ബാബു എസ്എന്‍ഡിപി രൂപീകരിക്കുന്ന പാര്‍ട്ടിയുടെ ഭരണഘടന തയാറാക്കാന്‍ മുന്‍കൈയെടുത്തതു കാര്യമാക്കേണ്െടന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. ഇതു സംബന്ധിച്ച യുഡിഎഫിലെ ചര്‍ച്ചയ്ക്കു തടയിട്ടതും ഉമ്മന്‍ ചാണ്ടിയാണ്. ഭരണതുടര്‍ച്ച വേണമെന്ന ഒറ്റ ആഗ്രഹമാണ് ഇതിനെല്ലാം പിന്നില്‍- പിണറായി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.