അഡ്വക്കറ്റ് ക്ളാര്‍ക്കിനെ കോടതിവളപ്പില്‍ തെരുവുനായ കടിച്ചു
അഡ്വക്കറ്റ് ക്ളാര്‍ക്കിനെ കോടതിവളപ്പില്‍ തെരുവുനായ കടിച്ചു
Saturday, October 10, 2015 12:49 AM IST
പറവൂര്‍: അഡ്വക്കറ്റ് ക്ളാര്‍ക്കിനെ കോടതി വളപ്പില്‍ തെരുവുനായ കടിച്ചു. ഇന്നലെ രാവിലെ 11.30ഓടെയാണു സംഭവം. ഏഴിക്കര സ്വദേശി തൈപ്പറമ്പില്‍ സോമസുന്ദരപ്പണിക്കര്‍ക്കാണു നായയുടെ കടിയേറ്റത്.

ഒരു കോടതിയില്‍നിന്നു മറ്റൊരു കോടതിയിലേക്കു ഫയലുമായി പോകുമ്പോഴാണു തെരുവുനായ ആക്രമിച്ചത്. കാല്‍മുട്ടിനു താഴെ ആഴത്തില്‍ കടിയേറ്റതു മൂലം രക്തം വാര്‍ന്നൊഴുകി. പറവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.