മക്ക ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി എന്‍ജിനിയറും
Saturday, October 10, 2015 1:29 AM IST
വടക്കാഞ്ചേരി: ഹജ്ജ് കര്‍മത്തിനുപോയ എന്‍ജിനീയര്‍ മരണമടഞ്ഞതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. വടക്കാഞ്ചേരി കൂട്ടിലങ്ങാടി സ്വദേശി പൊന്‍പാറത്തൊടിയില്‍ സെയ്തുമുഹമ്മദിന്റെ മകന്‍ മുജീബ് റഹ്മാന്‍ (33) ആണ് മരിച്ചത്.

കഴിഞ്ഞമാസം 19നാണ് മക്കയിലെത്തിയത്. 24നു വീട്ടിലേക്കും മൂള്ളൂര്‍ക്കരയിലുള്ള ഭാര്യവീട്ടിലേക്കും ഫോണ്‍ ചെയ്തിരുന്നു. അറഫാ സംഗമം കഴിഞ്ഞുവെന്നും അടുത്ത സ്ഥലത്തേക്കു പോകുകയാണെന്നുമായിരുന്നു വിവരം. തുടര്‍ന്നു ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.


പിന്നീടു തിക്കിലും തിരക്കിലുംപെട്ടു നിരവധി പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികിത്സയിലുണ്െടന്ന സംശയം ബന്ധുക്കള്‍ക്കു ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ചെന്നു പരിശോധന നടത്തിയെങ്കിലും കണ്െടത്താന്‍ കഴിഞ്ഞില്ല. പിന്നീടു നടത്തിയ പരിശോധനയില്‍ ശീതീകരിച്ച കണ്െടയ്നറുകളിലാക്കി സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളില്‍നിന്നാണ് മുജീബിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.