കൃഷ്ണപിള്ള സ്മാരകം: ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Saturday, October 10, 2015 1:31 AM IST
കൊച്ചി: ആലപ്പുഴ മുഹമ്മയിലെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതു സംബന്ധിച്ച കേസന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ ടി.പി. സെന്‍കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നടപടി പൂര്‍ത്തിയായിവരുകയാണെന്നും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. സര്‍ക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി ഈ മാസം 16നു പരിഗണിക്കാനായി ജസ്റീസ് അലക്സാണ്ടര്‍ തോമസ് മാറ്റി.


പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിന്റെ അന്വേഷണം സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നേരത്തെ ഡിജിപിയോടു നിര്‍ദേശിച്ചിരുന്നു. കേസന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടു കേസിലെ പ്രതി ലതീഷ് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.