വിവാദ ഫേസ്ബുക്ക് പോസ്റ്: അധ്യാപികയ്ക്കെതിരേ നടപടിയില്ല
Saturday, October 10, 2015 1:36 AM IST
തൃശൂര്‍: കേരളവര്‍മ കോളജിലെ ബീഫ്ഫെസ്റിനെത്തുടര്‍ന്നു ഫേസ്ബുക്കില്‍ വിവാദ പോസ്റിട്ട അധ്യാപികയ്ക്കെതിരേ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കില്ല. ഒന്നാംതീയതി കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ അധ്യാപിക ദീപ നിശാന്തിന് പങ്കില്ലെന്ന പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയ്ക്കെതിരേ നടപടി വേണ്െടന്ന ബോര്‍ഡ് തീരുമാനം.

അധ്യാപിക ഫേസ്ബുക്കിലിട്ട പോസ്റിനു സംഘര്‍ഷത്തില്‍ പങ്കില്ലെന്നു റിപ്പോര്‍ട്ടിലുള്ളതായും ദേവസ്വം ബോര്‍ഡ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോളജില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അധ്യപകരും വിദ്യാര്‍ഥികളും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്നും ബോര്‍ഡ് നിര്‍ദേശം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.