കെഎസ്ആര്‍ടിസി കോംപ്ളക്സുകളില്‍ ഒഴിവുള്ള സ്ഥലം വാടകയ്ക്കു നല്‍കുന്നു
Saturday, October 10, 2015 1:37 AM IST
തിരുവനന്തപുരം: തമ്പാനൂര്‍, അങ്കമാലി, തിരുവല്ല, കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ളക്സുകളില്‍ നിലവില്‍ ബാക്കിയുള്ള വാണിജ്യ സ്ഥലം പുതിയ ടെന്‍ഡര്‍ വ്യവസ്ഥയ്ക്ക് വാടകയ്ക്കു നല്‍കും. അപേക്ഷകര്‍ക്കു തന്നെ പ്രതിമാസ വാടക, സെക്യൂരിറ്റി ഡെപ്പോസിറ്റും മറ്റും നിര്‍ദേശിക്കാം. മുന്‍ ടെന്‍ഡറുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കുറഞ്ഞ മാസവാടകയ്ക്കോ സെക്യൂരിറ്റി തുകയോ മുന്‍കൂറായി കെടിഡിഎഫ്സി തീരുമാനിച്ചിട്ടില്ല.

അങ്കമാലി, തിരുവല്ല, തമ്പാനൂര്‍ എന്നിവിടങ്ങളിലെ കോംപ്ളക്സുകളില്‍ ഓരോ കോംപ്ളസ്കളിലേയും ബാക്കിയുള്ള വാണിജ്യ സ്ഥലം ഒന്നിച്ചോ അല്ലെങ്കില്‍ ഫ്ളോര്‍സഗ്മെന്റ യൂണിറ്റ് അടിസ്ഥാനത്തിലോ വാടകയ്ക്കു നല്‍കുന്നതാണ്. ഒന്നിച്ച് ആവശ്യപ്പെടുന്നവര്‍ക്കു മുന്‍ഗണന ഉണ്ടായിരിക്കും. കോഴിക്കോട് ബസ് ടെര്‍മിനല്‍ കോംപ്ളക്സിലെ മുഴുവന്‍ വാണിജ്യസ്ഥലവും ഒറ്റ യൂണിറ്റായി മാത്രം നല്‍കും.


ടെന്‍ഡറുകളില്‍ ഏറ്റവും ആകര്‍ഷകമായവ പരിഗണിക്കും. അവസാന തീയതി ഇന്നു വൈകുന്നേരം മൂന്ന് വരെ. ടെന്‍ഡര്‍ തുറക്കുന്നത് 19 മുതല്‍. ടെന്‍ഡര്‍ ഫോമിനായി കെടിഡിഎഫ്സിയുടെ വെബ്സൈറ്റോ ഹെഡ് ഓഫീസോ സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2326883, 9446002018.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.